നീലേശ്വരം: വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള കോപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ സി ഐ ടി യു നീലേശ്വരം എരിയാക്കമ്മറ്റി ജീവനക്കാരിൽ നിന്നും ശേഖരിച്ച രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപ യൂണിയൻ ജില്ലാ സെക്രട്ടറി കെ.വി. വിശ്വാ നാഥൻസിപിഎം സംസ്ഥാനക്കമ്മറ്റിയംഗം കെ.പി.സതീഷ് ചന്ദ്രനെ ഏൽപ്പിച്ചു. നീലേശ്വരത്ത് നടന്ന ചടങ്ങിൽ ഏരിയാ പ്രസിഡണ്ട് കെ.രാജൻ അധ്യക്ഷനായി. സി പി എം എരിയാ സെക്രട്ടറി എം.രാജൻ, പാറക്കോൽ രാജൻ, കെ വി. ദാമോദരൻ, വി.പ്രകാശൻ, കെ.വി.ബാലൻ, കെ.പി.സതീശൻ,സി. മോഹനർ, എൻ.വിനോദ് കുമാർ എന്നിവർ സംസാരിച്ചു യൂണിയൻ ഏരിയാ സെക്രട്ടറി കെ രഘു സ്വാഗതം പറഞ്ഞു