സിപിഎമ്മിലെ ഗർജിക്കുന്ന സിംഹവും പിന്നീട് പാർട്ടി വിട്ടു സിഎംപി രൂപീകരിക്കുകയും ചെയ്തതോടെ പാർട്ടിയുടെ മുഖ്യശത്രുവായി മാറുകയും ചെയ്ത എം വി രാഘവന്റെ മകനും പ്രമുഖ മാധ്യമപ്രവർത്തകനുമായ എം വി നികേഷ് കുമാറിനെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു. ഇന്ത്യാവിഷൻ ചാനലിന്റെയും പിന്നീട് റിപ്പോർട്ടർ ചാനലിനെയും എംഡിയായിരുന്ന നികേഷ് കുമാർ അടുത്തകാലത്താണ് മാധ്യമപ്രവർത്തനം അവസാനിപ്പിച്ചത്. സിപിഎമ്മിൽ ചേരാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് അദ്ദേഹം മാധ്യമപ്രവർത്തനം അവസാനിപ്പിച്ച് എന്ന് പരക്കെ ചർച്ചയുണ്ടായിരുന്നു.തളിപ്പറമ്പ് മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്കോ അല്ലെങ്കിൽ രാജ്യസഭ എംപി സ്ഥാനമോ പാർട്ടി നികേഷ് നൽകുമെന്നാണ് സൂചന.