The Times of North

Breaking News!

വളപട്ടണത്ത് വീട്ടിൽ നിന്നും ഒരു കോടി രൂപയും 300 പവനും മോഷണം പോയി   ★  സിപിഎം നേതാവ് ശശീന്ദ്രൻ മടിക്കൈയുടെ പിതാവ് അന്തരിച്ചു   ★  വയലാർ അനുസ്മരണം നടത്തി   ★  അനുമോദന സദസ് നഗരസഭ കൗൺസിലർ ടി വി ഷീബ ഉദ്ഘാടനം ചെയ്തു    ★  വിരമിക്കുന്ന പോസ്റ്റ് മാസ്റ്റർക്ക് നാടിന്റെ ആദരവ്   ★  നീന്തൽ ജേതാക്കളെ അനുമോദിച്ചു   ★  കണിച്ചിറയിലെ ഭാരത് ബീഡി ഏജന്റ് ഉമ്മർ ഹാജി എം.പി. അന്തരിച്ചു   ★  സി പി എം നീലേശ്വരം ഏരിയാ സമ്മേളനം മറ്റന്നാൾ തുടങ്ങും കൊടി - കൊടിമര ജാഥകൾ നാളെ   ★  തെരുവോര ചിത്രരചനയും ജില്ലയിലെ ഹൈസ്കൂർ വിദ്യാർത്ഥികൾക്കുള്ള ജലച്ചായ ചിത്രരചനാ മത്സരവും   ★  ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

ദുരന്തമേഖലയിലും നായ സുഹൃത്ത്

സന്തോഷ് ഒഴിഞ്ഞ വളപ്പ്

പ്രമാദമായ കേസന്വേഷണങ്ങൾക്ക്, കുട്ടികളെ തട്ടി കൊണ്ടുപോയ കേസ് എന്ന് വേണ്ട ബുദ്ധിശാലികളായ ശുനകർ ഇന്ന് വയനാട് ഉരുൾപൊട്ടൽ ഉണ്ടാക്കിയ പ്രളയ വഴികളിൽ ദുരന്ത നിവാരണ സേനകളുടെ കൂടെ പോലീസ് നായകൾ കൗതുകം പകർന്നു മണ്ണിനടിയിൽപ്പെട്ട ഹതഭാഗ്യരെ രക്ഷിക്കാനും കണ്ടെത്താനും ഈ നായകൾ കർമ്മനിരതരാണ് മനുഷ്യനുമായി ഏറ്റവും ആദ്യം ചങ്ങാത്തത്തിലായ മൃഗങ്ങളിലൊന്നാണ് നായ ഏകദേശം 10,000 വർഷങ്ങൾക്ക് മുമ്പ് പ്രാചീന ശിലായുഗത്തിലാണ് മനുഷ്യനും നായ്ക്കളും ചങ്ങാത്തം കൂടിയത് മനുഷ്യരിൽ നിന്ന് ഭക്ഷണവും പരിപാലനവും ലഭിച്ച അവയിൽ ചിലത് അവരില്ലാത്ത നേരത്ത് അവൻ്റെ വാസസ്ഥലം കാക്കുന്ന ജോലി ഏറ്റെടുത്തു. തങ്ങൾ ജീവിക്കുന്നയിടം തൻ്റെതായി സൂക്ഷിക്കാൻ മൃഗങ്ങൾക്കുള്ള ജന്മവാസനയാണ് നായ്ക്കളെ ജോലിക്ക് പ്രേരിപ്പിച്ചത് മുണ്ടക്കയത്ത് ദുരന്ത ഭൂമിയിൽ 400 ഓളും വീടുകൾ ഉണ്ടായിരുന്നു ശേഷിക്കുന്നത് ഏതാണ്ട് 30 വീടുകൾ ഇവിടെ നിന്ന് മനുഷ്യരോടൊപ്പം ഒഴുകിപ്പോയ നൂറുകണക്കിന് വളർത്തു മൃഗങ്ങളുണ്ട് അതിൽ പൂച്ചകളും നായകളും നിരവധിയാണ് കന്നുകാലികൾ, പക്ഷിമൃഗാദികൾ, കോഴി, താറാവ് ഈ മിണ്ടാപ്രാണികളുടെ ദയനീയമായ ഒരു അവസ്ഥയും വയനാട് ഉരുൾപൊട്ടലിലുണ്ട്. നായാട്ടുനായ്ക്കൾ ഏറെയുണ്ട് നല്ല വേട്ടക്കാരായിരുന്ന കാട്ടുനായ്ക്കൾ ആ സ്വഭാവം മനുഷ്യരോട് ഇണങ്ങിയിട്ടും മറന്നില്ല. – ഇക്കാലത്ത്.. ഓസ്ട്രേലിയയിൽ പശു വളർത്തലുകാർ ഉപയോഗിക്കുന്ന പ്രത്യേക തരം നായക്കുട്ടന്മാരാണ് ബ്ലൂ ” ഹീലർ”മുന്നോട്ട് നടത്താനായി പശുക്കളുടെ കാലുകളിൽ ഇവ കടിക്കാറുണ്ട് പശുവിൻ്റെ തൊഴിയിൽ നിന്നും കുനിഞ്ഞു മാറാനുള്ള കഴിവും ഇവയ്ക്കുണ്ട്. ‘ഗ്രീൻലാൻ്റ് പോലുള്ള മഞ്ഞുമൂടിയ സ്ഥലങ്ങളിൽ നായ്ക്കളുടെ സേവനം ഇപ്പോഴും ഉപയോഗിക്കുന്നുണ്ട് മഞ്ഞിൽ പുതഞ്ഞു നീങ്ങാൻ ബുദ്ധിമുട്ടുമെന്നതിനാൽ ചക്രങ്ങൾ ഒഴിവാക്കി പരന്ന ലോഹപാളിയിൽ തെന്നിനീങ്ങുന്ന ‘ സ്ലെഡുജുകൾ, വലിക്കാനാണ് നായ കളെ ഉപയോഗിക്കുന്നത്…… വയനാട് ഒരു ദുരന്തഭൂമിയായി അപ്രതീക്ഷിതമായി മാറിയപ്പോൾ നിരവധിയായ സാധാരണമനുഷ്യരുടെ സർവ്വവുമാണ് നഷ്ടപ്പെട്ടത് നാടാകെ രക്ഷാപ്രവർത്തനത്തിൽ കൈകോർത്തിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിലെ പച്ചയായ യാഥാർത്ഥ്യവും വനവൽക്കരണവും പരിസ്ഥിതി സൗഹൃദവുമായ ഒരു സംസ്കാരം പിന്തുടർന്നെ മതിയാവൂ എന്ന് പ്രകൃതി പറയുന്ന ദീഭിതമായ കാഴ്ചയാണ് നമ്മൾ കണ്ടത്

Read Previous

മുടി മുറിക്കാൻ പോയ യുവാവിനെ കാണാതായി

Read Next

പ്രതിസന്ധിയിൽ താങ്ങായി കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73