മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള നാലാം 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന തദ്ദേശ അദാലത്ത് ആഗസ്റ്റ് 30 ന് ജില്ലയില്‍ നടക്കും. തിരുവനന്തപുരത്ത് ആഗസ്റ്റ് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന തലത്തില്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്ഥാപനങ്ങളില്‍ പരാതി നല്‍കി നാളിതുവരെ തീര്‍പ്പാകാത്ത പരാതികള്‍, നിവേദനങ്ങള്‍ മന്ത്രിക്ക് ലഭിച്ചിട്ടുള്ള നിവേദനങ്ങള്‍, സ്ഥിരം അദാലത്ത് സമിതി, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓഫീസുകളിലെ പരാതികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ പരാതികള്‍ നിര്‍ദ്ദേശങ്ങള്‍ എന്നിവയാണ് അദാലത്തില്‍ പരിഗണിക്കുക. ബില്‍ഡിംഗ് പെര്‍മിറ്റ്, കംപ്ലീഷന്‍, ക്രമവല്‍ക്കരണം, വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസന്‍സ്, സിവില്‍ രജിസ് ട്രേഷന്‍ നികുതി ഗുണഭോക്തൃ പദ്ധതികള്‍, പദ്ധതി നിര്‍വഹണം, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, മാലിന്യ സംസ്‌കരണം, പൊതു സൗകര്യങ്ങള്‍, ആസ്തി മാനേജ്മെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത എന്നിവയാണ് പരിഗണിക്കുന്ന വിഷയങ്ങള്‍.
അദാലത്തിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിന് സോഫ്റ്റ് വെയറില്‍ ഓണൈലന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപേക്ഷ ഓണ്‍ൈലനായി സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 24. പരാതികള്‍ പരിഗണിക്കുന്നതിനുള്ള അദാലത്ത് ആഗസ്റ്റ് 30ന് രാവിലെ 8.30 മുതല്‍ തദ്ദേശ സ്വയംഭരണവും എക്സൈസും പാര്‍ലിമെന്ററി കാര്യവും വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ കാസര്‍കോട് ടൗണ്‍ ഹാളില്‍ നടക്കും. അപേക്ഷ നല്‍കേണ്ട വെബ്‌പോര്‍ട്ടല്‍- adalat.lsgkerala.gov.in.