കാലവർഷം കനത്തതോടെ തേജസ്വിനിക്കരയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ . ഈ വർഷം ഇത് ആറാമത്തെ തവണയാണ് വെള്ളം കയറുന്നത്. ഇക്കുറി ഭൂരിഭാഗം കർഷകരും ഒന്നാം വിള നെൽകൃഷി ആരംഭിച്ചിരുന്നു. മിക്ക കർഷകരും രണ്ടാഴ്ച്ച മുമ്പാണ് കൃഷിപ്പണി പൂർത്തികരിച്ചത്. ഞാറ് പൊരിച്ച് നട്ടതിനു ശേഷം പല ഘട്ടങ്ങളിലായി വയലിൽ നിന്നും വെള്ളം ഒഴിവായ സമയമില്ല. ഇത് കൃഷിക്ക് ദോഷം ചെയ്യും. നട്ട് മുളവരുന്നതിനുമുമ്പേ പല ഞാറുകളും നശിച്ചിരുന്നു. ഇപ്പോൾ ഇടതടവില്ലാതെ മഴയും വയലിൽ വെള്ളവും നിറഞ്ഞതിനാൽ കൃഷി അവതാളത്തിലാകുമോ എന്നാണ് കർഷകരുടെ ആശങ്ക. വടക്കെ പുലിയന്നൂർ . അണ്ടോൾ. വേളൂർ. പാറക്കോൽ . കീഴ് മാല. കിനാനൂർ. കണിയാടന പാലായി. ചാത്ത മത്ത്. പൊടൊ തുരുത്തി. പൊതാവൂർ. മയ്യൽ. ചെറിയാക്കര . കയ്യൂർ . കൂക്കോട്ട് പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മുക്കട മുതൽ അരയക്കാട വ് വരെയുള്ള തീരദേശ റോഡും വെള്ളത്തിലാണ്.