വാഴുന്നോറൊടി കുണ്ടെനയിൽ ചൂഴലിക്കാറ്റിൽ വീട് പൂർണ്ണമായും തകർന്ന കുടുംബത്തിന് താങ്ങായി കോൺഗ്രസ് പ്രവർത്തകർ. രണ്ട് ദിവസം മുൻപ് ഉണ്ടായ ശക്തമായ ചുഴലി കാറ്റിൽവീടിന്റെ മേൽക്കൂര തകർന്ന വാഴുന്നൊറോടി കുണ്ടെനയിലെ സുഹറയുടെ വീടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 25 ആം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനർ നിർമിച്ചു നൽകിയത്. വാർഡ് പ്രസിഡന്റ് അനിൽ വാഴുന്നോറൊടിയുടെ നേതൃത്വത്തിൽ നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വി. രമേശൻ, അവിനാശ് വാഴുന്നോറൊടി, പ്രമോദ് കുണ്ടെന, ശശി കുണ്ടെന,വി. ബാബു തുടങ്ങിയവർ ഉൾപ്പെടെയുള്ള പ്രവർത്തകർ പങ്കെടുത്തു.