The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

തൊഴിൽ മികവിന് സ്വർണ്ണ പതക്കം നൽകി അനുമോദിച്ചു

തലശ്ശേരി: കേരള സർക്കാർ പട്ടികജാതി വികസന വകുപ്പ്
എൻ.ടി. ടി.എഫ് തലശ്ശേരിയുമായി സഹകരിച്ച് പാലക്കാട് വടക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന സർക്കാർ കമ്മ്യൂണിറ്റി കോളേജിൽ നിന്നും ക്യാമ്പസ് സെലക്ഷൻ വഴി ജോലി നേടിയ അനൂപ് സി, രാഹുൽ കെ എന്നിവരെ സ്വർണ്ണ പതക്കം നൽകി അനുമോദിച്ചു.

2022 – 23 വർഷത്തെ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ പ്രിസിഷൻ മെഷിനിസ്റ്റ് കോഴ്സ് പൂർത്തീകരിച്ച് കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന
എസ്.എൻ ടൂളിംഗ് കമ്പനിയിൽ മെഷിനി സ്റ്റായാണ് ഇരുവരും ജോലിയിൽ പ്രവേശിച്ചത്. കഴിഞ്ഞ ഒരു വർഷത്തെ തൊഴിൽ മികവും അർപ്പണബോധവും പരിഗണിച്ചാണ് കമ്പനി ജനറൽ മാനേജർ തിരുനാവകരസ് അനുമോദിച്ചത്.
പാലയാട് അസാപ് എൻ.ടി ടി. എഫ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ എൻ ടി. ടി.എഫ് പ്രിൻസിപ്പൾ ആർ. അയ്യപ്പൻ സ്വർണ്ണ പതക്കം കൈമാറി. രാധാകൃഷ്ണൻ വി കെ അദ്ധ്യക്ഷത വഹിച്ചു. രൺധീർ എ,നിഖിൽ സി. രവീന്ദ്രൻ, എസ് പ്രമോദ് ,
ഷീമ പി.പി. എന്നിവർ സംസാരിച്ചു. വികാസ് പലേരി സ്വാഗതം പറഞ്ഞു.

Read Previous

വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തണം: മുഖ്യമന്ത്രി

Read Next

സെപ്റ്റംബർ 7ന് (ശനി) – കാസർകോട് ജില്ലയിൽ പ്രാദേശിക അവധി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!