കരിന്തളം : നവകേരള കർമ്മപദ്ധതി – 2 ൻ്റെ ഭാഗമായി നവകേരള മിഷൻ നടത്തിയ നീലകുറുഞ്ഞി ജൈവ വൈവിധ്യ പഠനോത്സവം 2024 ൻ്റെ പ്രത്യേക പ്രശംസ പത്രം കുമ്പളപ്പള്ളി എസ് കെ ജി എം എയുപിസ്കൂളിന്. കുട്ടികളെ ജൈവ വൈവിധ്യങ്ങളെ കുറിച്ച് ബോധവൽക്കരിച്ചതിനും, പരിസ്ഥിതി പ്രാധാന്യം കുട്ടികളിൽ എത്തിച്ചതിനും, ജൈവ വൈവിദ്ധ്യ ക്വിസ് മൽസരത്തിൽ പങ്കെടുപ്പിച്ച് സമ്മാനർഹനാക്കിയതും കണക്കിലെടുത്താണ് കുമ്പളപ്പളളി എസ് കെ ജി എം എ യു പി സ്ക്കൂളിന് നില കുറുഞ്ഞി ജൈവ വൈവിദ്ധ്യ പ്രശംസ പത്രം ലഭ്യമാകാൻ കരണമായത്. സ്ക്കൂളിൽ നടന്ന ചടങ്ങിൽ നവകേരള മിഷൻ ജില്ല കോഡിനേറ്റർ കെ ബാലകൃഷ്ണനിൽ നിന്നും ഹെഡ്മാസ്റ്റർ ജോളി ജോർജ്ജ് കെ പ്രശംസപത്രം ഏറ്റുവാങ്ങി. ഹരിത കേരള മിഷൻ ആർപി ബാലകൃഷ്ണൻ മാസ്റ്റർ, സ്റ്ററ്റാഫ് സെക്രട്ടറി ബൈജു കെ പി, പി ടി എ കമ്മറ്റി അംഗം ഉമ്പായി കോളംകുളം എന്നിവർ സംസാരിച്ചു സിനിയർ അസിറ്റൻ്റ് ഇന്ദുലേഖ സ്വാഗതവും ശുചിത്വ ക്ലബ് സെക്രട്ടറി പ്രശാന്ത് കെ സ്വാഗതവും പറഞ്ഞു.