കാഞ്ഞങ്ങാട്: അജാനൂർ ലയൺസ് ക്ലബ്ബിൻ്റെ ഭാരവാഹികളുടെ സ്ഥാനാരോഹണം ഉദുമ ലളിത് റിസോർട്ടിൽ ലയൺസ് മുൻ കേരളാ ഹെഡ് അഡ്വ. എ.വി. വാമനകുമാർ ഉദ്ഘാടനം ചെയ്തു.
ക്ലബ്ബ് പ്രസിഡൻ്റ് സമീർ ഡിസൈൻസ് അദ്ധ്യക്ഷത വഹിച്ചു. ലയൺസ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ ടൈറ്റസ് തോമസ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വീൽചെയർ വിതരണം ജി.എം.ടി. കോഓർഡിനേറ്റർ അഡ്വ. കെ. വിനോദ്കുമാർ നിർവഹിച്ചു. ക്ലബിൻ്റെ ഈ വർഷത്തെ ബിസിനസ്സ് എക്സലൻസ് പുരസ്കാരം സലീം ഇട്ടമ്മൽ, മല്ലിക രാജൻ എന്നിവർക്ക് അഡ്വ. എ.വാമനകുമാർ സമ്മാനിച്ചു. മാധ്യമ പ്രവർത്തകൻ ഇ.വി ജയകൃഷ്ണൻ, മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് സി.കെ ആസിഫ് എന്നിവരെ ആദരിച്ചു. വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും നടന്നു. വിശോഭ് പനങ്ങാട്ട്, വി.വേണു ഗോപാൽ, കെ. സുകുമാരൻ നായർ, പി.എസ് സൂരജ്, പി.വി. മധുസൂദനൻ, സുകുമാരൻ പൂച്ചക്കാട്, ജെയ്സൺ തോമസ്, സി.എം. കുഞ്ഞബ്ദുള്ള, വി.കെ. ജോഷ്ന എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: കെ.വി സുനിൽ രാജ് (പ്രസിഡൻ്റ്), കെ.ബി. എം ഷെറീഫ് (വൈ.പ്രസിഡൻ്റ് ) സി.എം കുഞ്ഞബ്ദുള്ള (സെക്രട്ടറി), കെ.പി സലാം (ട്രഷറർ)