നീലേശ്വരം കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാർഡ് കരസ്ഥമാക്കിയ പ്രശസ്ത അഭിനേത്രിയും, നന്മ കുടുംബാംഗവുമായ അമ്മിണി ചന്ദ്രാലയത്തിന് മലയാള കലാകാരന്മാരുടെ ദേശീയസംഘടനയായ നന്മ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹാദരം സംഘടിപ്പിച്ചു. യുവ സിനിമാ സംവിധായകൻ സന്തോഷ് പുതുക്കുന്ന് മുഖ്യപ്രഭാഷണം നടത്തി ഉപഹാരസമർപ്പണം നടത്തി.
ജില്ലാ പ്രസിഡൻ്റ് പിനാൻ നീലേശ്വരം അദ്ധ്യക്ഷം വഹിച്ചു.
കലാ സാംസ്ക്കാരിക പ്രവർത്തകരായ വി.കെ. രാമചന്ദ്രൻ, പി സി രാജൻ, കെ. രാജഗോപാലൻ നായർ, ഗോപി മാസ്റ്റർ, ജയൻ നീലേശ്വരം, ഡോ.എൻ .പി . വിജയൻ, കെ.പി. ജയരാജൻ നായർ, ഗോപി മാസ്റ്റർ, പി.സി.സുരേന്ദ്രൻ നായർ, ആശ സുരേഷ്, കെ.എം. ശ്രീധരൻ എന്നിവർ സംസാരിച്ചു സംസാരിച്ചു. നന്മ ജില്ലാ സെക്രട്ടരി കെ. എൻ. കീപ്പേരി സ്വാഗതവും പറഞ്ഞു. ജില്ലാ ട്രഷറർ ജവഹർ മുരളി നന്ദിയും രേഖപ്പെടുത്തി.