കാസർകോട് ജില്ലാ സഞ്ചരിക്കുന്ന നേത്ര വിഭാഗത്തിൻ്റെയും നീലേശ്വരം താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കോട്ടപ്പുറത്തെ പള്ളിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
ജെ പി എച്ച് എൻ പുഷ്പലതയുടെ അദ്ധ്യക്ഷതയിൽ വാർഡ് കൗൺസിലർ റഫീക്ക് കോട്ടപ്പുറം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി വിനോദ് സ്വാഗതവും എം എൽ എസ് പി സുബി ജോൺ നന്ദിയും പറഞ്ഞു.
ജില്ലാ ആശുപത്രി നേത്രരോഗ വിദഗ്ദ്ധ ഡോ.അപർണ രോഗികളെ പരിശോധിച്ചു. ഒപ്റ്റോമെട്രിസ്സ് അജീഷ് കുമാർ, നമിത , നഴ്സിങ്ങ് അസിസ്റ്റൻ്റ് അപ്പുകുട്ടൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ ആശ വർക്കർമാരായ നിഷ.കെ, ബീന , വിജിത . പി വി നിഷ എന്നിവർ പങ്കെടുത്തു.
Tags: Eye examination camp Health Center Kasaragod District Traveling Eye Unit Nileswaram Taluk Hospital Pallikkara