മടിക്കൈ സർവീസ് സഹകരണ ബാങ്ക് മുണ്ടോട്ട് പുതുതായി ആരംഭിച്ച പ്രഭാത സായാഹ്ന ശാഖയുടെ ഉദ്ഘാടനം സഹകരണ – തുറമുഖം – ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ് പ്രീത അധ്യക്ഷത വഹിച്ചു. ബാങ്ക് സിക്രട്ടറി പി രമേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബേങ്ക് പ്രസിഡൻ്റ് കെ നാരായണൻ സ്വാഗതo പറഞ്ഞു. സ്ട്രോങ് റും ഉദ്ഘാടനം എസ് പ്രീതയും, കമ്പ്യൂട്ടർ സ്വിച്ചോൺ കേരള ബേങ്ക് ഡയറക്ടർ സാബു എബ്രഹാമും, ആദ്യ വായ്പാ വിതരണം സഹകരണ ജോയിൻ്റ് രജിസ്ട്രാർ കെ ലസിതയും, നിർവഹിച്ചു. ആദ്യ നിക്ഷേപം സഹകരണ ഡെപ്യൂട്ടി രജിസ്ട്രാർ വി ചന്ദ്രൻ, ഹൊസ്ദുർഗ് അസിസ്റ്റൻ്റ് രജിസ്ട്രാർ കെ രാജഗോപാലൻ എന്നിവർ ചേർന്ന് നിർവഹിച്ചു. മെംബർമാർക്കുള്ള അപകട ഇൻഷുറൻസ് ധനസഹായo സഹകരണ ജീവനക്കാരുടെ ക്ഷേമനിധി ബോർഡ് അംഗം സി പ്രഭാകരൻ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി പ്രകാശൻ, ബ്ലോക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം അബ്ദുറഹ്മാൻ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എം രാജൻ, ബേങ്ക് വൈസ് പ്രസിഡൻ്റ് കേ എം ഷാജി, പഞ്ചായത്ത് മെമ്പർമാരായ കെ വി പ്രമോദ്, ശൈലജ, മടത്തിനാട്ട് രാജൻ, ഒ കുഞ്ഞികൃഷ്ണൻ, എ വി ബാലകൃഷ്ണൻ, കെ പ്രഭാകരൻ, എം കുഞ്ഞമ്പു, കെ സാവിത്രി, ടി ദിനേശൻ, കെ.രാജൻ, എം കുഞ്ഞി ഗോവിന്ദൻ മാസ്റ്റർ, ബേങ്ക് ഭരണ സമിതി അംഗങ്ങളായ എം കുഞ്ഞിരാമൻ, എം രവീന്ദ്രൻ, വി കേ ശശിധരൻ, സി മല്ലിക, ജീവനക്കാരുടെ സംഘടനാ നേതാക്കളായ കെ വിശ്വനാഥൻ, സി ഈ ജയൻ, കെവി ബാലൻ എന്നിവർ സംസാരിച്ചു. മടിക്കൈ ഉണ്ണി കൃഷ്ണ മാരാരും സംഘവും അവതരിപ്പിച്ച ചെണ്ടമേളം ശ്രദ്ധേയമായി