The Times of North

Breaking News!

സി പി എം നീലേശ്വരം ഏരിയാ സമ്മേളനം മറ്റന്നാൾ തുടങ്ങും കൊടി - കൊടിമര ജാഥകൾ നാളെ   ★  തെരുവോര ചിത്രരചനയും ജില്ലയിലെ ഹൈസ്കൂർ വിദ്യാർത്ഥികൾക്കുള്ള ജലച്ചായ ചിത്രരചനാ മത്സരവും   ★  അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം

അങ്കോലയിൽ നദിക്കടിയിലുള്ള അർജ്ജുൻ്റ ലോറി കിടക്കുന്ന സ്ഥലം കണ്ടെത്തിയത് കയ്യൂർക്കാരൻ

കർണ്ണാടകയിലെ അങ്കോലയിൽ അപകടത്തിൽ പെട്ട കോഴിക്കോട് സ്വദേശി അർജ്ജുൻ്റ ലോറി കിടക്കുന്ന നദിക്കടിയിലെ സ്ഥലം ഇന്നലെ പ്രതീക്ഷയോടെ കണ്ടെത്തിയത് കയ്യൂർ മുഴക്കോത്ത് സ്വദേശിയുടെ ബുദ്ധിയും. കയ്യൂർ മുഴക്കോം അരയാലിൻ കീഴിൽ സ്വദേശിയും സൂറത്ത്കൽ ഐ എ ടി പ്രൊഫസറുമായ ഡോ: ശ്രീവത്സ കൊളത്തായരാണ് മലയാളികളുടെ അഭിമാനമായത്. കുന്നിടിഞ്ഞ് മണ്ണ് കല്ലും പതിക്കുന്നതിൻെറ വ്യാപ്തിയും കനവും കണക്കാക്കി ശാസ്ത്രീയമായ സൂത്രവാക്യം ഉപയോഗിച്ചുള്ള “അലെർട്ടിക്ക് മോഡൽ” ഉണ്ടാക്കി കൃത്യമായ പോയ്ൻ്റിൽ എത്തിചേർന്നത് ഇദ്ധേഹത്തിൻ്റെ നിഗമനങ്ങളിലാണ്. നാഷണൽ ദുരന്ത നിവാരണ സേന അതോററ്റി ക്ഷണിച്ചു വരുത്തിയതാണ് ഇദ്ദേഹത്തെ. കൂടാതെ കഴിഞ്ഞ വർഷം പെരിയയിൽ ദേശീപാത നിർമ്മാണത്തിനിടെ മേൽപ്പാലം തകർന്നപ്പോൾ ആയത് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച ടീമിലും ശ്രീവത്സ കൊളത്തായർ ഉണ്ടായിരുന്നു. മുഴക്കോം – അരയാലിൻ കീഴിലെ ബാലകൃഷ്ണ കൊളത്തായരുടെയും ശാരദ അന്തർജനത്തിൻ്റെയും മകനാണ് .

Read Previous

ജെസിഐ നീലേശ്വരം എലൈറ്റ് മിക്സർ ഗ്രൈൻഡർ നൽകി

Read Next

റെയിൽവേ പാളത്തിൽ തെങ്ങ് പൊട്ടി വീണു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73