പുതുക്കൈ വില്ലേജിലും ഇന്നലെ രാത്രി ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചു. നരിക്കാട്ടറ ചൂട്ടുവം ആലിൻ കീഴ് തുടങ്ങിയ മേഖലകളിൽ അതിശക്തമായ കൊടുങ്കാറ്റിൽ ഇലക്ട്രിക് പോസ്റ്റുകൾ പൊട്ടി ഇലക്ട്രിക് ലൈനുകൾ പൊട്ടി വീണു. ചിറപ്പുറം ആലിങ്കീഴിൽ റോഡിൽ മരം പൊട്ടി വീണതിനെ തുടർന്ന് ഏറെനേരം ഗതാഗത തടസ്സം ഉണ്ടായി നാട്ടുകാർ അർദ്ധരാത്രിയിലും സമദാനം നടത്തിയാണ് പൊട്ടിവീണ മരം റോഡിൽ നിന്നും നീക്കം ചെയ്തത്.