The Times of North

Breaking News!

നീന്തൽ ജേതാക്കളെ അനുമോദിച്ചു   ★  കണിച്ചിറയിലെ ഭാരത് ബീഡി ഏജന്റ് ഉമ്മർ ഹാജി എം.പി. അന്തരിച്ചു   ★  സി പി എം നീലേശ്വരം ഏരിയാ സമ്മേളനം മറ്റന്നാൾ തുടങ്ങും കൊടി - കൊടിമര ജാഥകൾ നാളെ   ★  തെരുവോര ചിത്രരചനയും ജില്ലയിലെ ഹൈസ്കൂർ വിദ്യാർത്ഥികൾക്കുള്ള ജലച്ചായ ചിത്രരചനാ മത്സരവും   ★  ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു   ★  അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു

വെള്ളാട്ട് ചുഴലിക്കാറ്റിൽ വ്യാപക നാശം നിരവധി വീടുകൾ തകർന്നു

ചെറുവത്തൂർ:ക്ലായിക്കോട് വെള്ളാട്ട് പ്രദേശങ്ങളിൽ ബുധൻ രാത്രിയിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വ്യാപക നാശ നഷ്ടം പത്തോളം വീടുകൾ ഭാഗികമായി തകർന്നു.കാർഷിക വിളകളും നശിച്ചു. രാത്രി 11 മണിയോടെയാണ് ഈ പ്രദേശത്ത് വ്യാപകമായി കാറ്റ് വീശിയടിച്ചത്.വൻ മരങ്ങൾ കൂട്ടത്തോടെ റോഡിലേക്ക് പൊട്ടി വീണതിനാൽ വെള്ളാട്ട് അങ്കണവാടി -ക്ലായിക്കോട് തീരദേശ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇ പി രാഘവൻ, പി പി ശ്രീധരൻ, ടി കണ്ണൻകുഞ്ഞി, ഇ പി കാരിച്ചി , പി പി ലളിത, ഇ പി കുമാരൻ, കെ മഹേഷ്‌ തുടങ്ങിയവരുടെ വീടുകൾക്ക് മുകളിൽ മരം വീണു.വൈദ്യുതി തൂണുകൾക്കും ലൈനുകൾക്കും നാശമുണ്ട്. ഇതോടെ ഈ ഭാഗങ്ങളിൽ വൈദ്യുതി ബന്ധവും നിലച്ചിരിക്കുകയാണ്.

Read Previous

പനി ബാധിച്ച് യുവതി മരണപ്പെട്ടു

Read Next

പുതുക്കൈയിലും ചുഴലിക്കാറ്റിൽ വ്യാപക നാശം, ആലിങ്കീഴിൽ മരം പൊട്ടി വീണു ഗതാഗതം തടസ്സപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73