The Times of North

Breaking News!

പ്രമുഖ സാഹിത്യകാരനും ചരിത്രപണ്ഡിതനും നിരൂപകനുമായ പ്രൊഫ. എം.ആർ. ചന്ദ്രശേഖരൻ അന്തരിച്ചു.   ★  സ്കൂട്ടിയിൽ ബസിടിച്ച് യുവതിക്ക് പരിക്ക്    ★  സ്കൂട്ടിയിൽ കടത്താൻ ശ്രമിച്ച എംഡി എം എയുമായി യുവാവ് അറസ്റ്റിൽ    ★  സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : സംഘാടക സമിതി രൂപീകരണം 4 ന്    ★  മടിക്കൈ പുളിക്കാലിലെ പെരിയടത്ത് നാരായണൻ അന്തരിച്ചു   ★  ക്ളായിക്കോട് ശ്രീമുച്ചിലോട്ടു പെരുങ്കളിയാട്ടം: കുടുംബയോഗം നടത്തി   ★  തൈക്കടപ്പുറം മുസ്ലിം ജമാഅത്ത് യു എ ഇ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ    ★  നീലേശ്വരത്തെ ആദ്യകാല ടാക്സി ഡ്രൈവർ ഓർച്ചയിലെ പി പത്മനാഭൻ അന്തരിച്ചു    ★  വീട്ടിൽ നിന്നും 130 കിലോ ചന്ദനമുട്ടിയും കടത്താനുപയോഗിച്ച 2 വാഹനവും പിടിച്ചെടുത്തു രണ്ടുപേർ അറസ്റ്റിൽ   ★  തിയ്യ മഹാസഭാ തീയ്യരുടെ വംശ ചരിതം തയ്യാറാക്കുന്നു

രണ്ടുപേരെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾക്ക്എട്ടു വർഷവും ഒമ്പതു മാസവും തടവും 30,000 രൂപ പിഴയും

മധൂർ ചെട്ടുംകുഴിയിൽ യുവാവിനെ മർദ്ദിക്കുന്നത് തടയാൻ ചെന്ന് രണ്ടുപേരെ മാരകമായി കുത്തിപരിക്കേൽപ്പിച്ച കേസിൽനാലു പ്രതികളെ കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജി കെ പ്രിയ എട്ടു വർഷവും ഒമ്പതു മാസവും തടവിനും 30,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചു.മധൂർ ചെട്ടുംകുഴിയിലെ അബ്ദുൽ അസീസ്, അമീർ എന്നിവരെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ മധൂർ ചെട്ടുംകുഴിയിലെമുഹമ്മദ് ഗുൽഫാന്റെ മകൻ അബ്ദുൾഖാദർ (32), പാറക്കട്ടയിലെ അബൂബക്കറിന്റെ മകൻ പി.എ സിനാൻ (33), അണങ്കൂർ ടിപ്പുനഗർ പള്ളിക്കലിലെ മുഹമ്മദിന്റെ മകൻ കെ.എം കൈസൽ (33), ,. അണങ്കൂർ ടി.വി സ്റ്റേഷൻ റോഡിലെഅബ്ബാസിന്റെ മകൻ മുഹമ്മദ് സഫ്ഫാൻ (33),എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.2019ജൂൺ 25ന്
രാത്രി 10.15നാണ് സംഭവം.
വിദ്യാനഗർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളെ അറസ്റ്റു ചെയ്യുകയും, അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് വിദ്യാനഗർ സബ്ബ് ഇൻസ്പെക്ടറായിരുന്ന യു.പിവിപിനാണ്. കേസിൽ ഒന്നാം പ്രതി പി കെ ഷാനിബ് ഒളിവിലാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ജി ചന്ദ്രമോഹൻ, അഡ്വ:ചിത്രകല എന്നിവർ ഹാജരായി.

Read Previous

ഡിജി കേരളം വളണ്ടിയർമാർക്ക് പരിശീലനം നൽകി

Read Next

പിലിക്കോട് കരക്കേരുവിലെ പി പി രാഘവൻ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73