നീലേശ്വരം: ഡിജിറ്റൽ സാക്ഷരത നടപ്പാക്കുന്നതായി ബന്ധപ്പെട്ട് വളണ്ടിയർമാർക്കുള്ള നഗരസഭാതല പരിശീലനം നഗരസഭാ ചെയർപേഴ്സൺ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി ഭാർഗവി സ്വാഗതം പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷരായ വി ഗൗരി, ഷംസുദ്ദീൻ അറിഞ്ചിറ, ടി.പി ലത, കെ. പി രവീന്ദ്രൻ, കൗൺസിലർമാരായ ഇ ഷജീർ , നഗരസഭാ സെക്രട്ടറി മനോജ് കുമാർ കെ , സി.ഡി.എസ് ചെയർപേഴ്സൺ പി.എം സന്ധ്യ, കോട്ടപ്പുറം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബി നിഷ , ഡിജി കേരളം നഗരസഭാതല കോഡിനേറ്റർ പി. അജിത എന്നിവർ സംസാരിച്ചു.
മോനിഷ് മോഹൻ, ബിജേഷ് എം എന്നിവർ ക്ലാസെടുത്തു.
കേരളത്തെ ജനകീയ പങ്കാളിത്തത്തോടെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി മാറ്റുന്നതിനുള്ള പദ്ധതിയാണ് ഡിജി കേരളം. ഡിജിറ്റൽ സാക്ഷരത ആവശ്യമുള്ളവരുടെ വിവരം ശേഖരിക്കാനും, സാക്ഷരതാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സന്നദ്ധ പ്രവർത്തകരെ കണ്ടെത്താനും വേണ്ടി വെബ്സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്.
വിദ്യാർത്ഥികൾ, യുവാക്കൾ, സന്നദ്ധസേനാ വളണ്ടിയർമാർ, സാക്ഷരതാ പ്രേരക്മാർ, എൻ.എസ്.എസ്- എൻ.സി. സി വളണ്ടിയർമാർ, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുമാർ തുടങ്ങിയവരെയാണ് പ്രധാനമായും വളണ്ടിയർ രജിസ്ട്രേഷനിലൂടെ പദ്ധതിയിൽ പങ്കാളിയാക്കാൻ ലക്ഷ്യമിടുന്നതെങ്കിലും
സന്നദ്ധത ഉള്ള ഏതൊരു വ്യക്തിക്കും https://digikeralam.lsgkerala.gov.in/ എന്ന ഈ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.