നീലേശ്വരം: കർണ്ണാടകയിലെ ഷിരൂരിൽ മരം കയറ്റിവന്ന ലോറിയും ഡ്രൈവർ അർജുനും പ്രകൃതിക്ഷോഭം മൂലമുണ്ടായ അപകടത്തിൽപ്പെട്ട് 7 ദിവസമായിട്ടും ഒരു തുമ്പു പോലും കണ്ടെത്താൻ സാധിക്കാത്ത കർണ്ണാടക സർക്കാറിൻ്റെ രക്ഷാപ്രവർത്തനത്തിലെ മെല്ലേപ്പോക്ക് പ്രവർത്തിക്കെതിരെ ജില്ലാ ഗൂഡ്സ് തൊഴിലാളികൾ പ്രതിഷേധിച്ചു. പ്രതിഷേധ കൂട്ടായ്മ സംസ്ഥാന പ്രസിഡണ്ട് ടി കെ രാജൻ ഉദ്ഘാടനം ചെയ്തു. ടി പ്രകാശൻ അധ്യക്ഷനായി. ഫെഡറേഷൻ പ്രസിഡണ്ട് കെ ഉണ്ണി നായർ, സി ഐ ടി യു ജില്ലാ സെക്രട്ടറി പി എം ഗിരി കൃഷ്ണൻ, ചന്ദ്രൻ മഹേഷ്, എന്നിവർ സംസാരിച്ചു, വെങ്ങാട്ട് ശശി സ്വാഗതം പറഞ്ഞു.