കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ മരുന്ന് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി മൈനൊരിറ്റി കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി ഡി എം ഓയ്ക്ക് നിവേദനം നൽകി.
ജില്ലാ ആശുപത്രിയിൽ ആവശ്യമായ മരുന്ന് ഇല്ലാത്തതിനാൽ പാവപ്പെട്ട രോഗികൾക്ക് ഭീമമായ തുക നൽകി പല മരുന്നുകളും പുറത്ത് നിന്ന് വാങ്ങേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്, കാരുണ്യ ഫാർമസിയിലും ആവശ്യമായ ഫണ്ട് ഇല്ലാത്തതിനാൽ പല മരുന്നുകളും ലഭ്യമല്ലെന്നും പാവപ്പെട്ട രോഗികളെ ഇനിയും ബുദ്ധിമുട്ടിക്കരുതെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.
ജില്ലാ ചെയർമാൻ സിജോ അമ്പാട്ട്, സംസ്ഥാന സെക്രട്ടറി അബ്ദുള്ള കൊട്ടോടി,ഹോസ്ദുർഗ് സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് പ്രവീൺ തോയമ്മൽ, വൈസ് ചെയർമാൻ പൊന്നമ്മ ജോൺസൺ, ,ജില്ലാ സെക്രട്ടറി അയൂബ് ടി എ, ജില്ലാ കോർഡിനേറ്റർ സോണി ജോസഫ്,മണ്ഡലം ചെയർമാൻമാരായ നിയാസ് ഹോസ്ദുർഗ്, ജോസ് നാഗരോലിൽ, കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി ആന്റോ പടയാട്ടിൽ എന്നിവർ പങ്കെടുത്തു.