നീലേശ്വരം: നീലേശ്വരം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന്റെ ഉയരവും നീളവും കൂട്ടി അപകടം കുറക്കണമെന്ന് കലാകാരന്മാരുടെ കൂട്ടായ്മയായ നാദം ക്രിയേഷൻസിന്റെ വാർഷിക ജനറൽബോഡിയോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി വി തുളസി രാജിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഗിരീഷ് കുമാർ സ്വാഗതവും സുകു കോറോത്ത് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി സുകു കോറോത്ത് (പ്രസിഡന്റ്), പ്രവീൺകുമാർ (വൈസ് പ്രസിഡണ്ട്), രജീഷ് കുമാർ (സെക്രട്ടറി), ശ്രീജിത്ത് നീലേശ്വരം (ജോ. സെക്രട്ടറി), സുനിൽകുമാർ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.