മട്ടന്നൂര്‍ നെല്ലൂന്നിയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പിതാവും ഏഴ് വയസ്സുള്ള മകനും മരണപ്പെട്ടു . മൂന്ന്പേര്‍ക്ക് പരിക്ക്. പരിയാരം ബേരം ഹസന്‍മുക്കിലെ റിയാസ് മൻസിലില്‍ നവാസ് (40), മകൻ യാസീൻ (7) എന്നിവരാണ് മരിച്ചത്. നവാസിൻ്റെ ഭാര്യ ഹസീറ, മറ്റുമക്കളായ റിസാൻ, ഫാത്തിമ എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴശ്ശിയില്‍ വിവാഹചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ശനി രാത്രി 11.30ടെ നെല്ലൂന്നി പുതിയ പെട്രോള്‍പമ്പിന് സമീപമാണ് അപകടമുണ്ടായത്. നവാസും കുടുംബവും സഞ്ചരിച്ച ആള്‍ട്ടോകാറും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ഫോര്റ്റ്യൂണറുമാണ് കൂട്ടിയിടിച്ചത്. ആള്‍ട്ടോ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ ഹസീറ റോഡിലേക്ക് തെറിച്ചുവീണു.