നീലേശ്വരം കോവിലകം ചിറയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തികൾക്ക് തുടക്കം കുറിച്ചു. കിഴക്കൻ കൊഴുവൽ റെസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ഇന്ന് രാവിലെ പായൽ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്തു തുടങ്ങിയത്.
നഗരസഭ കൗൺസിലർ ടിവി ഷീബ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ രാജാഗോപാലൻ നായർ, രവീന്ദ്രൻ കൊറോത്ത്, ബാബു എൻ പ്രഭു, പ്രകാശൻ, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.