The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

നീലേശ്വരം തട്ടാച്ചേരിയിൽ 9 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തു

നീലേശ്വരം തട്ടച്ചേരിയിൽ വീട്ടിൽനിന്നും 9 ലക്ഷം രൂപ വിലമതിക്കുന്ന 18 പവൻ സ്വർണങ്ങൾ കവർച്ച ചെയ്തു. കാഞ്ഞങ്ങാട് പുതിയ കോട്ടയിൽ ശ്രീചിത്രപ്രിന്റ്റേഴ്സ് നടത്തുന്ന പ്രമോദിന്റെ വീട്ടിനകത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണഭരണങ്ങളാണ് കവർച്ച ചെയ്തത്. ജൂൺ 25ന് മുമ്പുള്ള ദിവസങ്ങളിലാണ് കവർച്ചാ നടന്നതെന്ന് സംശയിക്കുന്നതായി പ്രമോദ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്വർണ്ണം അലമാരയിൽ വെച്ച് പൂട്ടി താക്കോൽ അലമാരക്ക് മുകളിൽ തന്നെ വെച്ചതായിരുന്നു. ഇവിടെ നിന്നും താക്കോൽ എടുത്താണ് സ്വർണാഭരണങ്ങൾ കവർച്ച ചെയ്തത്. പ്രമോദിന്റെ ഭാര്യ പൊതുവേ സ്വർണാഭരണങ്ങൾ ധരിക്കാത്തതിനാൽ ഇതേക്കുറിച്ച് ശ്രദ്ധിച്ചിരുന്നില്ല. കുഞ്ഞിനെ അരിയിലെഴുതിക്കാനായി സ്വർണ്ണം എടുക്കാൻ നോക്കിയപ്പോഴാണ് ഇവ നഷ്ടപ്പെട്ടതായി മനസ്സിലായത്. നീലേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Read Previous

ആനക്കൈ ബാലകൃഷ്ണന് ജേകോം ജേസീസ് ചേംബറിന്റെ ആദരം

Read Next

കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചു; പൂനെയിൽ നിന്നുള്ള ഫലം പോസിറ്റീവ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73