കരിന്തളം : മഴക്കെടുതിക്കൊപ്പം കാട്ടാന ഉൾപ്പെടെ ഉള്ള വന്യ മൃഗ ശല്യത്തിലും അവവിതക്കുന്ന നാശനഷ്ട്ടത്തിലും പൊറുതിമുട്ടിയ മലയോര കർഷകർ പ്രതിഷേധം അറിയിച്ചു കൊണ്ട് കരിന്തളം ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.
കർഷക കോൺഗ്രസ്സ് ബളാൽ മണ്ഡലം കമ്മറ്റിയാണ് വന്യമൃഗശല്യത്തിൽ ബുധിമുട്ട് നേരിടുന്ന കർഷകകരെ പങ്കെടുപ്പിച്ചു കൊണ്ട് മാർച്ച് സംഘടിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ബളാൽ പഞ്ചായത്തിൽ മാത്രം 50 ഓളം കർഷകരുടെ തെങ്ങ്. കവുങ്ങ്. വാഴ തുടങ്ങിയ കാർഷിക വിളകളാണ് കാട്ടാനകൂട്ടം ഉഴുതുമറിച്ചത്. ബളാൽ പഞ്ചായത്തിലെ കൊന്നക്കാട് ബന്തമല. കമ്മാടി. അത്തിയടുക്കം. മാലോം വലിയ പുഞ്ച. ഒട്ടേ മാളം. മഞ്ചുചാൽ. തുടങ്ങിയ പ്രാദേശങ്ങളിലാണ് ഇപ്പോഴും കാട്ടാനകൾ വിഹരിക്കുന്നത്. ഇതിനെതിരെ വനം വകുപ്പിന്റെ ഭാഗത്ത് നിന്നും കർഷകർക്ക് സുരക്ഷയോ നഷ്ട്പരിഹാരമോ ലഭിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധം അറിയിച്ചു കൊണ്ട് കർഷകർ കരിന്തളത്തെ വനംവകുപ്പിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്.
മാർച്ച് കർഷക കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അലക്സ് നെടിയകാലയിൽ അധ്യക്ഷതവഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ : സോജൻ കുന്നേൽ, ഡി. സി. സി. ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ. ബളാൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് എം. പി. ജോസഫ്. ഉമേശൻ ബേളൂർ. മനോജ് തോമസ്. സിബിച്ചൻ പുളിങ്കാല. മാർട്ടിൻ ജോർജ്ജ്. ജോസഫ് വർക്കി. ജെസ്സി ചാക്കോ. പി. സി. രഘു നാഥൻ. ജോസ് ചെറു കുന്നേൽ. ബിജു കുഴിപ്പള്ളി. സിജു തെക്കേ അറ്റം. കെ. സി. ടോമി. നിഷാദ് പുതിയകുന്നേൽ. മാമച്ചൻ കാലയിൽ ജോർജ്ജ് പാറക്കൂടി. ദേവസ്യ തറപ്പേൽ. ജെന്നി തയ്യിൽ. ടോമി കിഴക്കനാത്ത് എന്നിവർ പ്രസംഗിച്ചു.