The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

ചിത്താരി കല്ലിങ്കാലിൽ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികം ആചരിച്ചു

കാഞ്ഞങ്ങാട്: കോൺഗ്രസിന്റെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികം പത്തൊമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിത്താരി കല്ലിങ്കാലിൽ സമുചിതമായി ആചരിച്ചു. ചിത്താരി കല്ലിങ്കാൽ രാജീവ് ഭവനിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും ജവഹർ ബാൽമഞ്ച് സംസ്ഥാന കോഡിനേറ്ററും വാർഡ് കോൺഗ്രസ് പ്രസിഡണ്ടുമായ വി. വി. നിഷാന്ത് ഉദ്ഘാടനം ചെയ്തു. അജാനൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് കെ. വി. രമേശൻ അധ്യക്ഷത വഹിച്ചു. അജാനൂർ മണ്ഡലം വൈസ് പ്രസിഡണ്ട് കെ. ചന്ദ്രൻ, കെ. പി. വിജയൻ, കെ. നാരായണൻ, പി. രവീന്ദ്രൻ, കെ. പി. ഉദയകുമാർ, ദിലീപ് കൊവ്വൽ, കെ. മോഹനൻ, വേണു കല്ലിങ്കാൽ, എം.വി. സുനിൽകുമാർ, എം.വി. കൃഷ്ണൻ, അനുരാജൻ എന്നിവർ സംസാരിച്ചു. കെ. സി. ശശി സ്വാഗതം പറഞ്ഞു.

തുടർന്ന് ചിത്താരി കല്ലിങ്കാൽ ഗവൺമെന്റ് എൽ.പി സ്കൂളിലെയും, കല്ലിങ്കാൽ അംഗൻവാടിയിലെയും മുഴുവൻ കുട്ടികൾക്കും മറ്റ് പൊതുജനങ്ങൾക്കും പായസ വിതരണവും നടത്തി.

Read Previous

കാസർകോട് പ്രസ് ക്ലബ് നേതൃസ്ഥാനത്തേക്ക് മത്സരം, ട്രഷററായി സുരേന്ദ്രൻ മടിക്കൈയെ എതിരില്ലാതെ തെരഞ്ഞെടുത്തു

Read Next

കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73