കാഞ്ഞങ്ങാട് : കേരളത്തിലെ വികസനപാതയിൽ തൻ്റേതായ വിലാസം തുന്നിചേർക്കുകയും സാധാരണക്കാരനെ തന്നോട് ചേർത്ത് നിർത്തുകയും ചെയ്ത ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഡോ : വി. ഗംഗാധരൻ അഭിപ്രായപ്പെട്ടു. കരുവാച്ചേരി ബാലകൃഷ്ണൻ നായർ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ സാംസ്കാരിക വേദി ചെയർമാൻ പ്രവീൺ തോയമ്മൽ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ രത്നാകരൻ, എ.മോഹനൻ നായർ, ടി. കുഞ്ഞികൃഷ്ണൻ, വി.വി. സുധാകരൻ, പി.വി തമ്പാൻ, സിജോ അമ്പാട്ട്, ഷിബിൻ ഉപ്പിലക്കൈ , അഡ്വ. ബിജു കൃഷ്ണ, അശോക് ഹെഗ്ഡെ പ്രമോദ് കെ.റാം , പ്രദീപൻ ഒ.വി, സുരേഷ് ബാബു; ശരത് മരക്കാപ്പ് വിജയലക്ഷമി , അച്ചുതൻ മുറിയനാവി ആലാമി ചേടിറോഡ്, കെ.വി. കുഞ്ഞിക്കണ്ണൻ, ചന്ദ്രൻ ഞാണിക്കടവ്, സുജിത് പുതുക്കൈ , പാടിയിൽ ബാബു , ഒ വി. രാജേഷ് , വിനിത് എച്ച് ആർ. , ഒ .വി രതീഷ്, വി.വി. സുഹാസ് രവീന്ദ്രൻ .കെ , വിക്രമൻ തുടങ്ങിയവർ സംസാരിച്ചു. കെ.പി.മോഹനൻ സ്വാഗതവും പറഞ്ഞു.
തുടർന്ന് ഹോസ്ദുർഗ് ടൗണിൽ പായസ വിതരണവും നടത്തി.