നീലേശ്വരം: ശക്തമായ മഴയും കാറ്റും തുടരുമ്പോൾ നാശനഷ്ടം വിതച്ച മേഖലകളിൽ രക്ഷാപ്രവർത്തകാരായി ഡിവൈഎഫ്ഐയുടെ യൂത്ത് ബ്രിഗേഡ്. കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നീലേശ്വരം താലൂക്ക് ആശുപത്രിയിലെ ഫിസിയോതെറാപ്പി കെട്ടിടത്തിന് മുകളിൽ കടപുഴകി വീണ മരം പേരോൽ മേഖലയിലെ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് ന്റെ നേതൃത്വത്തിൽ മുറിച്ചു മാറ്റി. മേഖല സെക്രട്ടറി കെ സഞ്ജയ്, പ്രസിഡന്റ് കലേഷ്, അജീഷ്, അനീഷ്, സരിൻ ബാബു, ജസ്നപ്രിയ, അനഘ, ഷിജു, മഹേഷ്, സുജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.ശക്തമായ കാറ്റിലും മഴയിലു കാലിച്ചാമരം പരപ്പ റോഡിൽ മീർകാനത്ത് മരം കടപുഴകി വീണു ഗതാഗതം തടസ്സപ്പെട്ടപ്പോൾ ഡിവൈഎഫ്ഐ മീർകാനം യൂണിറ്റിലെ യൂത്ത് ബ്രിഗേഡിന്റെ നേതൃത്തിൽ മരം വെട്ടി മാറ്റി ഗതാഗത തടസ്സം നീക്കി.എം വി രതീഷ്, ശിവരാജ് കെപി, വൈശാഖ് കെ പി, അഭിനന്ദ് കെ, മഹേഷ് കെ, അശ്വിൻ എം, ശ്രീഷ്ണവ് ടി ആർ, കെ കൃഷ്ണൻ, പി എ സുരേന്ദ്രൻ, സജി എന്നിവർ നേതൃത്വം നൽകി. പ്രകൃതിക്ഷോഭങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ ഡിവൈഎഫ്ഐ പ്രവർത്തകർ സദാ സേവന സന്നദ്ധരായി ഉണ്ടാകുമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് നേതാക്കളായ എം വി രതീഷും എം വി ദീപേഷും പറഞ്ഞു.