നീലേശ്വരം കോട്ടപ്പുറം ബീവി ഫാത്തിമ അക്കാദമിയിൽ രണ്ടു ദിവസങ്ങളിലായി നടന്ന എസ്എസ്എഫ് നീലേശ്വരം സെക്ടർ സാഹിത്യോത്സവിൽ 171 പോയിന്റോടെ ടീം കോട്ടപ്പുറം ചാമ്പ്യന്മാർ.
153 പോയിന്റുകൾ നേടിയ അഴിത്തല റണ്ണേഴ്സ് അപ് ആയി. വിജയികൾക്ക് സ്വാഗതസംഘം ചെയർമാൻ കെകെ.അബൂ സ്വാലിഹ് ഹാജി, ഫാറൂഖ് കോട്ടപുറം എന്നിവർ ട്രോഫികൾ നൽകി. അഷ്റഫ് അശ്റഫി സമാപന സംഗമം ഉദ്ഘാടനം ചെയ്തു. സെക്ടർ പ്രസിഡന്റ് സുഹൈൽ അശ്റഫി അഴിത്തല അധ്യക്ഷനായി. അബ്ദുൽ ഹമീദ് മാസ്റ്റർ കോട്ടപ്പുറം, അബ്ദുൽ റഹ്മാൻ ഇർഫാനി പടന്നക്കാട്, ഷിഹാബുദീൻ അസ്ഹനി പാണത്തൂർ, മഹ്മൂദ് അംജദി പുഞ്ചാവി, ഹാഫിള് ജമാലുദ്ദീൻ ഹിമമി കല്ലൂരാവി, വി.സി. ഉമൈർ നൂറാനി, ഹാഫിള് നദീർ അശ്റഫി അഴിത്തല, ജബീർ സഖാഫി കോട്ടപ്പുറം, അഷ്റഫ് ഫാളിലി കോട്ടപ്പുറം, ഹാഫിള് നിസാമുദീൻ മഹ്മൂദി അഴിത്തല എന്നിവർ സംസാരിച്ചു. മുൻഷി അബ്ദുൽ റസാഖ്, റഫീഖ് വേലിക്കോത്ത്, ഇ. കെ.ഫൈസൽ കോട്ടപ്പുറം, സുബൈർ സിയാറത്തിങ്കര, സി.കെ. കാസിം പാലായി, പി.വി.ഹാഷിം, ഹാഫിള് മുസമ്മിൽ അശ്റഫി, സഫ് വാൻ സഖാഫി ബാസിത്ത് മാവിലാടം, ഹനീഫ ഹാറൂനി നീലേശ്വരം എന്നിവർ സമ്മാന വിതരണം നടത്തി. സെക്ടർ സെക്രട്ടറി താജുദ്ദീൻ ബങ്കളം സ്വാഗതവും ഹാഫിള് ടി.കെ.സി. സിയാദ് നന്ദിയും പറഞ്ഞു.