നീലേശ്വരം: വിടിനു മുകളിൽ മരം പൊട്ടി വീട് പൂർണ്ണമായും തകർന്നു. കൊല്ലമ്പാറ തലയടുക്കത്തെ കുന്നുമ്മൽ രാഘവന്റെ വീടാണ് തകർന്നത്. ഭാര്യ കെ.വി. തമ്പായി (62) ക്ക് പരിക്കേറ്റു. പ്രാണരക്ഷാർത്ഥം പുറത്തേക്ക് ഓടുമ്പോഴാണ് വീണ് പരിക്കേറ്റത്. ഞായറാഴ്ച്ചയുണ്ടായ ശക്ക് തമായ കാറ്റിലും മഴയിലുമാണ് അപകടം’ തെങ്ങ് കയറ്റ തൊഴിലാളിയായ രാഘവനും ഭാര്യയും സംഭവ സമയത്ത് വീട്ടിലു ണായിരുന്നു തമ്പായി അസുഖ ബാധ്യതയാണ്. തമ്പായിക്ക് ഇ എം എസ് ഭവന പദ്ധതിയിൽ ലഭിച്ച വീടാണ് തകർന്നത്. ഇതോടെഇവർക്ക് താമസിക്കാൻ ഇടമില്ലാത്ത അവസ്ഥയായി . രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.