The Times of North

Breaking News!

കിളിയളം പാലം 22 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും.   ★  മടിക്കൈ ബാങ്ക് പ്രസിഡൻ്റ് കെ നാരായണന് ഭാരത് സേവക് സമാജ് അവാർഡ്   ★  വി കെ രാജനും സി.പ്രഭാകരനും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി വിപിപി മുസ്തഫ,സിജി മാത്യു, ഇ.പത്മാവതി പുതുതായി സെക്രട്ടറിയേറ്റിൽ   ★  തൊരപ്പൻ സന്തോഷ് ജയിലിൽനിന്നുമിറങ്ങി ജാഗ്രത വേണമെന്ന് പോലീസ്   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് കളിയാട്ടം മെയ് 10 ന് തുടങ്ങും   ★  സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവതിക്ക് പീഡനം ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്   ★  സ്കൂട്ടർ ഇടിച്ച് അമ്മയ്ക്കും കുഞ്ഞിനും പരുക്ക്   ★  ഭാര്യയുടെ അമ്മാവൻ്റെ കുത്തേറ്റ് യുവാവിന് പരിക്ക്   ★  എ ടി എം കവർച്ചാ ശ്രമം   ★  ആദ്യകാല സിപിഎം നേതാവ് ബിരിക്കുളത്തെ പി പത്മനാഭൻ മാസ്റ്റർ അന്തരിച്ചു

പാരീസ് ഒളിമ്പിക്സ്: നീലേശ്വരത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു.

പാരീസ് ഒളിമ്പിക്സിനോടനുബന്ധിച്ച് നീലേശ്വരത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു. ആർ. ആർ സോമനാഥൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി, റോട്ടറി നീലേശ്വരം, ജെ. സി ഐ നീലേശ്വരം ,കോസ്മോസ് ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബ് പള്ളിക്കര, കാസർഗോഡ് ജില്ലാ അത് ലറ്റിക്ക് അസ്സോസിയേഷൻ, ചെറപ്പുറം ബി.എ.സി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചെറപ്പുറം ബി.എ.സിയിൽ നിന്ന് തുടക്കം കുറിച്ച കൂട്ടയോട്ടം കോൺവെൻ്റ് ജംഗ്ഷനിൽ അവസാനിപ്പിച്ചു. കായിക മേഖലയിലെ ഇൻ്റർനാഷണൽ ഡിസ്ക്കസ്സ് ത്രോ താരങ്ങളായ കെ.സി. സർവ്വൻ , വി. എസ്.അനുപ്രിയ. അന്താരാഷ്ട്ര മാസ്റ്റേഴ്സ് മീറ്റിൽ മെഡൽ നേടിയ ഇ. ബാലൻ നമ്പ്യാർ, അന്താരാഷ്ട്ര നീന്തൽ താരവും പരിശീലകനുമായ എം.ടി.പി. സൈഫുദ്ദീൻ, മുൻ ഇൻ്റർനാഷണൽ ഫുട്ബോൾ താരം കെ. വിജയകുമാർ,മുൻ സംസ്ഥാന ബാസ്ക്കറ്റ്ബോൾ താരവും പരിശീലകനുമായ പി. ഗോപാലകൃഷ്ണൻ എന്നിവർ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു രാജാസ് ഹയർ സെക്കൻ്ററി സ്ക്കൂളിലെ എൻ.സി.സി കേഡറ്റുകളും, ഉൾപ്പെടെ 100 ഓളം കുട്ടികൾ കൂട്ടയോട്ടത്തിൽ പങ്കാളികളായി25 ഓളം പേർ അണിനിരന്ന ബൈക്ക് റാലിയും ചടങ്ങിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചു. സമാപന ചടങ്ങിൽ നീലേശ്വരം നഗരസഭയുടെ വൈസ് ചെയർമാൻ മുഹമ്മദ് റാഫി മുഖ്യാതിഥിയായി ആർ. ആർ സോമനാഥൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് ഡോ.വി.സുരേശൻ, നീലേശ്വരം റോട്ടറി പ്രസിഡൻ്റ് കെ.എം. രമേശൻ, നീലേശ്വരം ജെ.സി.ഐ പ്രസിഡന്റ് വി. വി. ഹരിശങ്കർ, കോസ്മോസ് ‘ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബ് പ്രസിഡൻ്റ് അഡ്വ. പി. ബാബുരാജ് ഒളിമ്പിക്സ് അസ്സോസിയേഷൻ ജില്ലാ വൈസ് പ്രസിഡൻ്റ് ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ ,ജില്ലാ അത് ലറ്റിക്ക് അസ്സോസിയേഷൻ പ്രതിനിധി ടി. ആർ. പ്രീതി മോൾ; ആർ ആർ സോമനാഥൻ സൊസൈറ്റി സെക്രട്ടറി പി.കെ.വിജയൻ, എന്നിവർ സംസാരിച്ചു

Read Previous

അളവിൽ കൂടുതൽ വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ

Read Next

ബളാൽഭഗവതി ക്ഷേത്ര പാടത്ത് ഇത്തവണയും കർഷകർ വിത്തെറിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73