നീലേശ്വരം: നീലേശ്വരം സേവാഭാരതിയുടെ നേതൃത്വത്തിൽ പാലായിയിൽ നിർമ്മിക്കുന്ന വീടിൻ്റെ കട്ടിളവെക്കൽ കർമ്മം നാരാകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റിയും, നീലേശ്വരം നോർത്ത് ലയൺസ് ക്ലബ്ബ് പ്രസിഡണ്ടുമായ സോമരാജൻ ആനിക്കിൽ നിർവ്വഹിച്ചു. സേവാഭാരതി നീലേശ്വരം പ്രസിഡണ്ട് ഗോപിനാഥൻ മുതിരക്കാൽ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി സംഗീത വിജയൻ ,നീലേശ്വരം യൂണിറ്റ് സെക്രട്ടറി കെ.സന്തോഷ്കുമാർ, രാമകൃഷ്ണൻ വാഴുന്നോറടി, പ്രഭാകരൻ ചാപ്പയിൽ, സുമിത്ര സുനിൽ, ശ്യാമ ശ്രീനിവാസൻ ,കെ.സതീശൻ, ഗണേഷ് പൈ, എഞ്ചിനിയർ ദിനേശൻ.കെ എന്നിവർ സംസാരിച്ചു.