The Times of North

Breaking News!

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

ഭർതൃമാതാവിനെ കഴുത്തു ഞെരിച്ച് കൊന്ന കേസിൽ യുവതി കുറ്റക്കാരി

കാസർകോട് :ഭർത്താവിൻ്റെ അമ്മയെ കഴുത്തിൽ കൈകൊണ്ടു ഞെരിച്ചും, തലയിണ കൊണ്ട് മുഖം അമർത്തിയും ,നൈലോൺ കയർ കഴുത്തിന് ചുറ്റിയും കൊലപ്പെടുത്തിയ കേസിൽ മകൻ്റെ ഭാര്യ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി കൊളത്തൂർ ചേപ്പനടുക്കത്തെ കമലാക്ഷന്റെ ഭാര്യ അംബികയെയാണ്(49 ) കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ.മനോജ് കുറ്റക്കാരിയെന്ന് കണ്ടെത്തിയത്‌. തിങ്കളാഴ്ച്ച വിധി പറയും. 2014 സെപ്റ്റംബർ 16ന് രാത്രി വീടിൻ്റെ ചായ്പ്പിൽ കിടന്നുറങ്ങുകയായിരുന്ന ഭർതൃമാതാവ് അമ്മാളു അമ്മയെ അംബിക കൊലപ്പെടുത്തുകയും, കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ വേണ്ടി മൃതദേഹം വീടിൻ്റെ ചായ്പ്പിൽ കെട്ടി തൂക്കുകയും ചെയ്തു എന്നതാണ് പ്രോസിക്യൂഷൻ കേസ്, കേസിൽ രണ്ടും മൂന്നും പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു ,അമ്മാളു അമ്മയുടെ പേരിലുള്ള സ്ഥലം വിറ്റ് പ്രതികളുടെ പേരിൽ സ്ഥലം വാങ്ങിയത് ചോദിച്ചതിലുള്ള വിരോധത്താലും, ഭക്ഷണം കൊടുക്കാതെയും, ടി വി കാണാൻ അനുവദിക്കാത്തതും അയൽവാസികളോട് പറഞ്ഞതിലുള്ള വിരോധവുമാണ് കൊലപാതകത്തിന് കാരണം. പ്രതിഭാഗത്തിന് വേണ്ടി പ്രശസ്ത ഫോറൻസിക് സർജ്ജൻ ഡോ.ഷേർളി വാസുവിനെ വിസ്തരിക്കുകയും ചെയ്തിരുന്നു. പോസ്റ്റ്മോർട്ടം നടത്തി ഇതൊരു കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത് പരിയാരം മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജ്ജനായിരുന്ന ഡോ: എസ് ഗോപാലകൃഷ്ണപിള്ളയാണ്. ബേഡകം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രാഥമിക അന്വേഷണം നടത്തിയത് ബേഡകം സബ്ബ് ഇൻസ്പെക്ടർ ആയിരുന്ന കെ.ആനന്ദനും തുടർന്നുള്ള അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ആദൂർ ഇൻസ് പെക്ടറായിരുന്ന എ.സതീഷ്കുമാറാണ്, പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ഇ ലോഹിതാക്ഷൻ ,അഡ്വ.ആതിര എന്നിവർ ഹാജരായി.

Read Previous

ഡോ. വത്സൻ പിലിക്കോടിന് രാഷ്ട്രീയ പ്രതിഭാ പുരസ്ക്കാരം

Read Next

പി.ബാലകൃഷ്ണൻ നായർ കാസർകോട് എ എസ് പിയായി ചുമതലയേറ്റു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73