കാസർകോട് എംഡി എം എ പിടികൂടിയ കേസിലെ പ്രതിക്ക് 10 വർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും. മുളിയാർ പൊവ്വൽ ഹൗസിൽ അബ്ദുൾഹമീദിന്റെ മകൻ നൗഷാദ് ഷെയിഖി (39)നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി(രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 3 മാസം അധികതടവും അനുഭവിക്കണം. 2021 ഫെബ്രുവരി 20ന് വൈകിട്ട് കാസർകോട് പുലിക്കുന്ന് മസ്ജിദിന് സമീപം വെച്ചാണ് നൗഷാദ് ഷെയ്ക്കിനെ കാറിൽ നിന്നും150ഗ്രാം എംഡി എം എയുമായി
കാസർകോട് സബ്ബ് ഇൻസ്പെക്ടർ ആയിരുന്ന കെ ഷാജു അറസ്റ്റു ചെയ്തത്. കേസിൽ ആദ്യാനേഷണം നടത്തിയത് കാസർകോട് ഇൻസ്പെക്ടർ ആയിരുന്ന കെ.വി ബാബുവും തുടർന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടറായ പി.അജിത്ത്കുമാറുമാണ്, പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ ജി ചന്ദ്രമോഹൻ ഹാജരായി.