The Times of North

Breaking News!

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

ഭയത്തെയും മറവിയെയും അകറ്റാനുള്ള ഉപാധിയാണ് വായന : സന്തോഷ് ഒഴിഞ്ഞ വളപ്പ്


ഭയത്തെയും മറവിയെയും അകറ്റാനുള്ള ഉപാധിയാണ് വായനയെന്ന് സന്തോഷ് ഒഴിഞ്ഞവളപ്പ് അഭിപ്രായപ്പെട്ടു. മുന്നാട് ഗവ. ഹൈസ്കൂളിൽ വായന മാസാചരണത്തിൻ്റെ ഭാഗമായി നടന്ന കാർട്ടൂൺപ്രദർശനവും പുസ്തക പ്രദർശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വാക്കിലും ജീവിതവും ചരിത്രവും മാറ്റത്തിന്റെ അടയാളങ്ങളും നിലനില്ക്കുന്നുണ്ട്. നിഘണ്ടുവിലെ വിവരണത്തിനപ്പുറത്താണ് വാക്ക് പ്രവർത്തിക്കുക. വാക്ക്, ഉപയോഗങ്ങളിലൂടെ ഒരു വലിയ കൃതിയാകും. വാക്ക് ലോകത്തോടൊപ്പം ജീവിക്കുന്നു. എന്തിനു വേണ്ടിയാണ് പുസ്തകത്തെക്കുറിച്ച് പലരും വൈകാരികമാകുന്നതും അനേകം പുസ്തകങ്ങൾ വാങ്ങി വീട്ടിൽ ശേഖരിക്കുന്നതും എന്ന് നാം ആലോചിക്കണം. സഹിഷ്ണുതയും സഹാനുഭൂതിയും വളർത്തിയെടുക്കുവാനും വായന പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ. കെ. രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ആനന്ദകൃഷ്ണൻ എടച്ചേരി സ്വാഗതവും ദൃശ്യ നന്ദിയും പറഞ്ഞു.

Read Previous

ചോക്കലേറ്റ് കമ്പനിയിൽ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിഎടുത്തു

Read Next

അഞ്ജിതക്ക്‌ അനുമോദനവുമായി ഡിവൈഎഫ്ഐ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73