കാഞ്ഞങ്ങാട്: മണിയോർഡർ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ചു കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യ ത്തിൽ കാഞ്ഞങ്ങാട് ഹെഡ്ഡ് പോസ്റ്റാഫീസിനു മുമ്പിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.
ജില്ലാ വൈ. പ്രസിഡണ്ട് കെ.എം.വിജയന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് പി . സി. സുരേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു സംസ്ഥാന-ജില്ലാ നേതാക്കളായ സി. രത്നാകരൻ, കെ.വി. രാഘവൻ, കെ.സരോജിനി, ചന്ദ്രൻ നാലാപ്പാടം, പി.പി. ബാലചന്ദ്രൻ ഗുരുക്കൾ, സി.പി. ഉണ്ണി കൃഷ്ണൻ, എം.കെ. ചന്ദ്രശേഖരൻ നായർ, ഏ . ഭാരതീദേവി എന്നിവർ പ്രസംഗിച്ചു.ജില്ലാ സെക്രട്ടറി എം.കെ. ദിവാകരൻ സ്വാഗതവും ട്രഷറർ പി.പി. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.