അജാനൂർ കടപ്പുറം ഫിഷിംഗ് ഹാർബർ യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അജാനൂർ കാടപ്പുറം ശ്രീ കുറുമ്പാ ഭഗവതി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കോട്ടച്ചേരി മേൽപ്പാലം പരിസരത്തിൽ നിന്നുമാണ് മാർച്ച് ആരംഭിച്ചത്.അജാനൂർ കടപ്പുറം ശ്രീകുറുംമ്പ ഭഗവതി ക്ഷേത്രത്തിലെ പ്രധാന സ്ഥാനികൻ അമ്പാടി കാർന്നോർ, ക്ഷേത്ര സ്ഥാനികർ ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് സുരേഷ് അജാനൂർ സെക്രട്ടറി വി വി സുഹാസ് വൈസ് പ്രസിഡണ്ട് പുതിയ വളപ്പ് രാജേഷ് ജോയിൻ സെക്രട്ടറി സജീവൻ ചിത്താരി ട്രഷർ മനോജ് ബത്തേരിക്കൽ മഹിളാ പ്രസിഡന്റ് ബിന്ദു ഉണ്ണികൃഷ്ണൻ സെക്രട്ടറി സുമരാജൻ എന്നിർ നേതൃത്വം നൽകി.