പണയം വെക്കാനായി കൊടുത്ത സ്വർണാഭരണങ്ങൾ തിരികെ ആവശ്യപ്പെട്ട യുവതിയെ വീടുകയറി ആക്രമിക്കുകയും അശ്ലീല ഭാഷയിൽ ചീത്തവിളിക്കുകയും ചെയ്തതായി കേസ്. മടിക്കൈ ബങ്കളം ഇഎംഎസ് മന്ദിരത്തിന് സമീപത്തെ അബ്ദുൽ റഷീദിന്റെ ഭാര്യ ഫൗസിയ (46 )യുടെ പരാതിയിലാണ് നീലേശ്വരം പോലീസ് കേസ് എടുത്തത്. കാലിച്ചാനടുക്കത്തെ ജസീന സഹോദരിമാരായ കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ ഹസീന, റുബീനഎന്നിവർക്കെതിരെയാണ് കേസെടുത്തത്. ജസീനക്ക് പണയം വെക്കാനായി ഫൗസിയ 61 പവൻ സ്വർണാഭരണങ്ങൾ കടമായി നൽകിയിരുന്നത്രെ ഇതിൽ 20 പവൻ തിരികെ നൽകുകയും ചെയ്തു എന്നാൽ ബാക്കി സ്വർണാഭരണങ്ങൾ തിരിച്ചു നൽകിയില്ലത്രേ. തുടർന്ന് ഫൗസിയ നാട്ടിലെ പാർട്ടിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് തന്നെ വീടുകയറി ആക്രമിച്ചതെന്ന് ഫൗസിയ പറയുന്നു.