The Times of North

Breaking News!

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

എ കെ ജി സെന്റർ മുൻ ജീവനക്കാരൻ പുത്തിലോട്ടെ വി പി നാരായണൻ അന്തരി ച്ചു.

കൊടക്കാട്: സിപിഎം അവിഭക്ത കൊടക്കാട് ലോക്കൽ കമ്മിറ്റിയംഗവും എ കെ ജി സെന്റർ ജീവനക്കാരനുമായിരുന്ന പുത്തിലോട്ടെ വി പി നാരായണൻ (69) അന്തരി ച്ചു. പിലിക്കോട് പഞ്ചായത്ത് ആംഗം, ജില്ലാ വളന്റിയർ വൈസ് ക്യാപ്റ്റൻ, ഓട്ടോ തൊഴിലാളി യൂണിയൻ (സി ഐടിയു) കാലിക്കടവ് ഡിവിഷൻ സെക്രട്ടറി, കൊടക്കാട് ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർ ത്തിച്ചിരുന്നു. വിവിധഘട്ടങ്ങളിൽ ജയിൽവാസം അനുഭവിച്ചു. ആദ്യകാലത്ത് കരിവെള്ളൂർ സാധുബീഡി തൊഴിലാളിയായിരുന്നു.

ഭാര്യ: കെ പി സാവിത്രി (സിപിഐ എം പുത്തിലോട്ട് ഒന്നാം ബ്രാഞ്ച് അംഗം), മക്കൾ: കെ പി സുനിൽ (ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ പേഴ്‌സ് ണൽ സ്റ്റാഫ് അംഗം), കെ പി സുജിത്ത് (സിപിഎം കൊടക്കാട് നോർത്ത് ലോക്കൽ കമ്മിറ്റിയംഗം, കൊടക്കാട് ബാങ്ക് ജീവനക്കാരൻ). മരുമക്കൾ: സൗമൃ (പൂവാലംകൈ), സജിന (ഉദുമ).സഹോദരങ്ങൾ: ശാന്ത (ചൂരിക്കൊവ്വൽ), രാജൻ (സിപിഎം മാണിയാട്ട് ബ്രാഞ്ച് സെക്രട്ടറി), ഗോവിന്ദൻ, മാലതി.

മൃതദേഹം ഇന്ന് രാവിലെ ഒമ്പതിന് കാലിക്കടവിലും 10ന് പുത്തിലോട്ട് ടി കെ ഗംഗാധാരൻ സ്മാരക മന്ദിരത്തിലും പൊതുദർശനത്തിനുവയ്ക്കും. സംസ്കാരം പകൽ 11ന്.

ദീർഘകാലം എ കെ ജി സെന്റർ ജീവനക്കാരനായിരുന്ന വി പി നാരായണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

 

Read Previous

ആശുപത്രിയിൽ കയറി ഭാര്യയെ ആക്രമിച്ച ഭർത്താവിനെതിരെ കേസ്

Read Next

മാനസിക വൈകല്യമുള്ള യുവാവിനെ മയക്കുമരുന്ന് നൽകി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73