നീലേശ്വരം നോർത്ത് ലയൺസ് ക്ലബ്ബിൻറെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ മെമ്പർമാരുടെ ഇൻഡക്ഷനും ചാപ്റ്റർ മെമ്പർമാരുടെ അനുമോദനവും നടന്നു. ഡിസ്റ്റിക് എക്സിക്യൂട്ടീവ് പ്രിൻസിപ്പൽ സെക്രട്ടറികെ.ഗോപി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പ്രൊഫ. വിജയകുമാർ അധ്യക്ഷത വഹിച്ചു. സോൺ ചെയർപേഴ്സൺ സുകുമാരൻ പൂച്ചക്കാട് , ഭാർഗവൻ, ഇടയില്ല രാധാകൃഷ്ണൻ നമ്പ്യാർ, ഡോക്ടർ നന്ദകുമാർ കോറോത്ത്, എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി, പ്രസിഡണ്ടായി സോമരാജൻ നായർ ആനിക്കൽ, സെക്രട്ടറി പത്മനാഭൻ നായർ മാങ്കുളം, ട്രഷറർ ശശിധരൻ പാണ്ടിക്കോട് എന്നിവരെ തിരഞ്ഞെടുത്തു.
സേവന പ്രവർത്തനങ്ങളുടെ ഭാഗമായി നീലേശ്വരം പാലിയേറ്റീവ് ഭാരവാഹികൾക്ക് പാവപ്പെട്ട ജനങ്ങളുടെ വീടുകളിൽ നൽകുന്നതിന് വേണ്ടി ഭക്ഷണ സമഗ്രഹികൾ വിതരണം ചെയ്തു. പുതിയ മെമ്പർമാരായി ശശിധരൻ കടാങ്കോട്, ടി. ഗംഗാധരൻ, അഡ്വ. കെ.പി നാസർ, വി പി സന്തോഷ് കുമാർ എന്നിവരെ തിരഞ്ഞെടുത്തു