The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

സംസ്ഥാനത്ത് 50 മാവേലി സ്റ്റോറുകൾ ആരംഭിക്കും: മന്ത്രി ജി ആർ അനിൽ

നീലേശ്വരം: സപ്ലൈകോയുടെ അമ്പതാം വാർഷികം പ്രമാണിച്ച് സംസ്ഥാനത്ത് പുതിയ 50 മാവേലി സ്റ്റോറുകൾ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. പുതുക്കൈ ചേടി റോഡ് മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
അവശ്യസാധനങ്ങൾ കുറഞ്ഞ നിരക്കിൽ സപ്ലൈകോ ലഭ്യമാക്കുന്നതിലൂടെ പൊതുമാർക്കറ്റിൽ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിന് സപ്ലൈകോയുടെ പ്രവർത്തനങ്ങൾ സഹായിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
തെറ്റായ പ്രചരണങ്ങൾ സപ്ലൈകോയുടെ വില്പനയെ ബാധിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞമാസം മാത്രം 83.5ലക്ഷം കുടുംബങ്ങളാണ് സപ്ലൈകോ കടകളിൽ നിന്നും അവശ്യസാധനങ്ങൾ വാങ്ങിയത് . കഴിഞ്ഞ എട്ടു വർഷമായി വില വർദ്ധിപ്പിക്കാതെ 13 ഇനം അവശ്യസാധനങ്ങൾ വിൽപ്പന നടത്തിയതിലൂടെ സപ്ലൈകോയ്ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു.
ഇത് പരിഹരിക്കാൻ സർക്കാർ ഊർജിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്
നെല്ല് സംഭരിച്ച വകയിൽ 1090 കോടി രൂപ കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കാൻ ഉണ്ടെന്നും രാജ്യത്ത് ഏറ്റവും കൂടുതൽ വില നൽകി നെല്ല് സംഭരിക്കുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു. നെല്ല് സംഭരിച്ച വകയിൽ കഴിഞ്ഞ വർഷം വരെയുള്ള മുഴുവൻ തുകയും കൊടുത്തു തീർത്തു. അവശേഷിക്കുന്ന കുടിശിക വിതരണം ആരംഭിച്ചിട്ടുണ്ട്
വരുന്ന ഓണത്തിന് റേഷൻ കടകളിലൂടെ 10 കിലോ വീതം അരി നൽകുന്നതിനാണ് സർക്കാർ ആഗ്രഹിക്കുന്നത് എന്നാൽ കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ് കേരളത്തിന്റെ ആവശ്യങ്ങൾ അറിയിക്കുന്നതിന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയെ ഉടൻ സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു
ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു രാജ് മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായിരുന്നു കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ആദ്യ വില്പന കെ വി അമ്പുഞ്ഞിയ്ക്ക് നൽകി നിർവഹിച്ചു.നഗരസഭാ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല സ്ഥിരം സമിതി ചെയർപേഴ്സൺ കെ വി പ്രഭാവതി കൗൺസിലർമാരായ എൻ വി രാജൻ പള്ളിക്കൈ രാധാകൃഷ്ണൻ പി വി മോഹനൻ കെ രവീന്ദ്രൻ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ അഡ്വക്കേറ്റ് കെ രാജ്മോഹൻ കെ പി ബാലകൃഷ്ണൻ സി കെ ബാബുരാജ് ‘അബ്ദുൽ റസാക്ക് തായലക്കണ്ടി കെ പി ടോമി, അഡ്വ നിസാം ,വി വെങ്കിടേഷ് ,പി പത്മനാഭൻ ,പനങ്കാവ് കൃഷ്ണൻ
ഉദിനൂർ സുകുമാരൻ പ്രമോദ് കരുവളം പി കെ നാസർ രതീഷ്പുതിയ പുരയിൽ സുരേഷ് പുതിയേടത്ത് ആൻ്റക്സ് ജോസഫ് എന്നിവർ സംസാരിച്ചു സപ്ലൈകോ റീജണൽ മാനേജർ പി സി അനൂപ് സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ കെ എൻ ബിന്ദു നന്ദിയും പറഞ്ഞു

Read Previous

തെയ്യം കലാകാരൻ മടിക്കൈ നീരൂക്കിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു.

Read Next

പള്ളിക്കര പാലരെകീഴിൽ ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ താഴികക്കുടം വെച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73