പനി ബാധിച്ച് ജില്ലാ ആശുപത്രിയിൽ എത്തിയ പത്രഏജൻ്റ് മരിച്ചു. ഇരിയ പുണൂർ സ്വദേശിയും ഏഴാംമൈൽ താമസക്കാരനുമായ രാധാകൃഷ്ണൻ (55) മരിച്ചത്. ഇന്ന് രാവിലെ പനിയെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ഡോക്ടറെ കാണാൻ എത്തിയപ്പോഴാണ് മരണം. വർഷങ്ങളായി കെ എസ് എഫ് ഇ ഏജൻ്റും ഇരിയയിൽ പത്ര എജൻ്റായി പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: രമ. രണ്ട് മക്കളുണ്ട്.