നീലേശ്വരത്തെ സിഐടിയു നേതാവ് ചിറപ്പുറത്തെ ഒ വി രവീന്ദ്രന്റെ വീട്ടിൽ നിന്നും 20 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത കേസിലെ പ്രതിയെ തെളിവ്ടുപ്പിനായി കൊണ്ടുവന്നു. കൊട്ടാരക്കര ഏഴുകോൺ ഇടയ്ക്കിടം അഭികാർ വീട്ടിൽ സുനിൽ രാജിന്റെ മകൻ അഭിരാജ് നെയാണ് കെ. വി രതീഷിന്റെ നേതൃത്വത്തിൽ തെളിവീടുപ്പിനായി കൊണ്ടുവന്നത്. രവീന്ദ്രന്റെ വീട്ടിൽ മോഷണം നടത്തിയ രീതി പോലീസിന് വിശദീകരിച്ചു കൊടുത്തു. അഭിരാജ് മോഷണ ശ്രമം നടത്തിയ പഴനെല്ലിയിലെ സി വി ശോഭനയുടെ വീട്ടിലും പ്രതിയുമായി തെളിവെടുത്തു നടത്തി.