The Times of North

Breaking News!

അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു   ★  ക്രിക്കറ്റ് കളിച്ചു മടങ്ങുകയായിരുന്ന യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു   ★  പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു

മുഹമ്മദ് ഹാജി തലമുറ സംഗമത്തിന് ആസ്ഥാനമന്ദിരം പണിയും

കാഞ്ഞങ്ങാട്:   കാഞ്ഞങ്ങാട് മുഹമ്മദ് ഹാജി തലമുറ സംഗമത്തിന്  ആസ്ഥാനമന്ദിരം പണിയാന്‍ വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു.  സ്ത്രീ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി കുടുംബാംഗങ്ങളുടെ  വിദ്യാഭ്യാസ പുരോഗതിക്കും ജീവകാരുണ്യമേഖലയിലും ശ്രദ്ധകേന്ദ്രീകരിക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് സി.എച്ച്. ബഷീറിന്റെ അധ്യക്ഷയില്‍  ജനറല്‍ സെക്രട്ടറി അഷ്‌റഫ് നെടുങ്കണ്ടം വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ സമീര്‍ ഡിസൈന്‍ കണക്കുകളും അവതരിപ്പിച്ചു. സെക്രട്ടറി എം.സുലൈമാന്‍ കുടുംബമേള അവലോകന റിപ്പോര്‍ട്ട് നല്‍കി.  മൊയ്തു ടിപ്‌ടോപ്, റസാക്ക്  തുരത്തി എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി  സി.എച്ച്.ബഷീര്‍ (പ്രസി),  അഷ്‌റഫ് നെടുങ്കണ്ടം (ജന. സെക്ര), സമീര്‍ ഡിസൈന്‍ (ട്രഷ) എം.സുലൈമാന്‍, അഷ്‌റഫ് കണിച്ചിറ, (സെക്രട്ടറിമാര്‍) സമദ് നെടുങ്കണ്ട (വൈ.പ്രസി),  മുഹമ്മദ് കുഞ്ഞി ഫാന്‍സി, റഹിം സി.എച്ച്, മുത്തലിബ് സി.എച്ച്. (ഭരണ സമിതിയംഗങ്ങള്‍). മാധ്യമ പ്രവര്‍ത്തകന്‍ ടി. മുഹമ്മദ് അസ്‌ലം തെരഞ്ഞടുപ്പ് നിയന്ത്രിച്ചു.  കുടുംബമേളയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ വനിതാ വളണ്ടിയര്‍മാരെ യോഗം  അനുമോദിച്ചു.  തലമുറസംഗമം  വനിതാ ഫോറം രൂപീകരിക്കും കുടുംബട്രസ്റ്റ്  സ്ഥാപിക്കാനും തീരുമാനിച്ചു.

Read Previous

അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിലെ പുക ശ്വസിച്ച് നിരവധി വിദ്യാർത്ഥികൾ ആശുപത്രിയിലായ സംഭവം: ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു

Read Next

കൊല്ലമ്പാറ വേട്ടറാഡിയിലെ പള്ളിക്കീ അപ്പുഞ്ഞി നായർ അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73