The Times of North

Breaking News!

മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു; 4 പേർ പിടിയിൽ   ★  മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു

വെസ്റ്റ് എളേരി നാട്ടക്കല്ലിൽ ഭീതി വിതച്ച് പേയിളകിയ നായ

വെള്ളരിക്കുണ്ട് : വെസ്റ്റ് എളേരി പഞ്ചായത്തിലെ നാട്ടക്കൽ പ്രദേശത്ത് പേയിളകിയ നായ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി. നായ വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേരെയും തെഴുത്തിൽ കെട്ടിയ പശു വിനെയും തെരുവ് നായ്ക്കളെയും കടിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരം 7 മണിയോടെയാണ് നായയുടെ പരാക്രമം തുടങ്ങിയത്. ചീർക്കയത്തെ വീട്ടമ്മ ഷിജിയെ (40) കടിച്ച് ഓടിയ നായ നാട്ടക്കൽ കുന്നിലെ കുറുവാട്ട് വീട്ടിൽ ചന്ദ്രൻ (50) നാട്ടക്കൽ പോസ്റ്റ്‌ ഓഫീസിനടുത്ത് താമസിക്കുന്ന കോളത്തൂർ രാഗേഷ് (32) എന്നിവരെയും നാട്ടക്കല്ലിലെ കാവിപ്പുര അപ്പച്ചന്റെ തൊഴുത്തിൽ കെട്ടിയ പശുവിനെയും കടിച്ച് പരിക്കേൽപ്പിച്ചു.
പരിക്കേറ്റവർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. ഒടുവിൽ നായയെ മോതിരക്കുന്നിൽ ചത്ത നിലയിൽകണ്ടത്തി.

വെസ്റ്റ് എളേരി പഞ്ചായത്തിലെ നാട്ടക്കൽ ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിൽ തെരുവ് നായ ശല്യം വർദ്ധിച്ചിരിക്കുകയാണെന്നും ഇതിനെതിരെ പഞ്ചായത്ത് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നു മാണ് നാട്ടുകാരുടെ ആവശ്യം.

Read Previous

അങ്കക്കളരി പാടശേഖരത്തിൽ ക്ഷേത്ര കൂട്ടായ്മ കൃഷിയിറക്കി

Read Next

കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം നാലുമണിവരെ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73