The Times of North

Breaking News!

അവസാനിക്കാത്ത ആകാശചതികള്‍, അബുദബിയിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു

അബൂദബി : ഇന്ത്യൻ കൾച്ചറൽ ഫോറം (ഐ സി എഫ്) അന്താരഷ്ട്ര തലത്തിൽ സംഘടിപ്പിക്കുന്ന ‘അവസാനിക്കാത്ത ആകാശച്ചതികള്‍’ ജനകീയ സദസ്സ് അബുദബിയിൽ സംഘടിപ്പിച്ചു. ഐ ഐ സി സി ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ഐസിഎഫ് യുഎഇ നാഷണൽ സെക്രട്ടറി ഹമീദ് പരപ്പ കീ നോട്ട് അവതരിപ്പിച്ചു. പ്രവാസി അനുഭവപ്പെടുന്ന യാത്ര സംബന്ധിച്ച പ്രശ്ന പരിഹാരമാർഗങ്ങളെ സംബന്ധിച്ചു നിർദ്ദേശങ്ങൾ സെമിനാറിൽ ഉയർന്നുവന്നു . തിരക്കുള്ള സമയങ്ങളിൽ ചാർട്ടേർട്ട് വിമാനം അനുവദിക്കുക, കപ്പൽ സർവീസ് ഏർപ്പെടുത്തുക, കേരള സർക്കാർ മുന്നിട്ടിറങ്ങി മുൻപ് സ്ഥാപിക്കാൻ ഒരുങ്ങിയ എയർ കേരള യാതാർഥ്യമാക്കുക . അതോടൊപ്പം എല്ലാ വിമാന കമ്പനികൾക്കും കേരള സെക്ടർ തുറന്നുകൊടുക്കുക .കണ്ണൂർ വിമാനത്താവളത്തിൽ വിദേശ വിമാന കമ്പനികൾക്കുള്ള വിലക്ക് നീക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ സെമിനാറിൽ ഉയർന്നുവന്നു. ഗള്‍ഫ് മേഖലയിലുള്ള പ്രവാസികള്‍ അഭിമുഖീകരിക്കുന്ന യാത്ര പ്രതിസന്ധികളും വിമാനകമ്പനികളില്‍ നിന്നും നേരിടുന്ന പ്രയാസങ്ങളും ജനകീയ സദസ് ചര്‍ച്ച ചെയ്തു.

ബീരാൻ കുട്ടി ( കേരളാ സോഷ്യൽ സെൻ്റർ ), റാഷിദ് പൂമാടം (സിറാജ് ) ടി വി സുരേഷ് കുമാർ ( അബൂദബി സാംസ്കാരിക വേദി ) ഫാറൂഖ് പി എം ( ഐ എം സി സി) അഡ്വ: മുഹമ്മദ് കുഞ്ഞി ( കെ എം സി സി ) വി പി കെ അബ്ദുല്ല ( ഇസ്ലാമിക്ക് സെൻ്റർ ) പ്രകാശ് പള്ളികാട്ടിൽ ( അഡ്വാൻസ് ട്രാവൽസ് ) ഷുഹൈബ് അമാനി ( കലാലയം ) അസൈനാർ അമാനി ( കെ സി എഫ് ) എന്നിവർ സംസാരിച്ചു . സഈദ് അസ്ഹരി മോഡറേറ്ററായിരുന്നു.

Read Previous

ചികിത്സ സഹായം കൈമാറി

Read Next

ബി.എസ്.എൻ.എൽ പെൻഷകാരുടെ പെൻഷൻ പരിഷ്ക്കരണം നടക്കണമെങ്കിൽ പെൻഷൻ സംഘടനകളുടെ ഐക്യം അനിവാര്യമാണ്: കെ.രാജൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73