The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

കാഞ്ഞങ്ങാട് ഐഎംഎ ഡോക്ടർസ് ദിനം ആചരിച്ചു

കാഞ്ഞങ്ങാട് ഐ.എം.എയുടെ നേതൃത്വതിൽ ഡോക്ടേർസ് ദിനം സമുചിതമായി ആചരിച്ചു. മാവുങ്കാൽ ഐ എം.എ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പെരിയ കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ ഇൻ ചാർജ്ജു പ്രൊഫ.വിൻസൻ്റ് മാത്യു മുഖ്യാതിഥിയായി.കാഞ്ഞങ്ങാട് ഐ.എം.എ പ്രസിഡൻ്റ് ഡോ. വി. സുരേശൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. പി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി . ചടങ്ങിൽ സീനിയർ ഡോക്ടർമാരായ ഡോ. ശ്രീനാഥ് ഭട്ട് .കെ, ഡോ. ഗീത പൈ, ഡോ. വിജയലക്ഷ്മി എന്നിവരെ ആദരിച്ചു. ചടങ്ങിന് ഐ.എം.എ ജില്ലാ ചെയർമാൻ ഡോ.ദീപിക കിഷോർ, സംസ്ഥാന സമിതി മെമ്പർ ഡോ. കിഷോർ കുമാർ, മുൻ ഐ.എം.എ പ്രസിഡൻ്റ് ഡോ. ടി. വി. പത്മനാഭൻ, കെ.ജി.എം.ഒ.എ കാസർകോട് ഘടകം പ്രസിഡൻ്റ് ഡോ. എ. ടി മനോജ്, കാഞ്ഞങ്ങാട് ഐ.എം.എ വനിതാ വിഭാഗം പ്രസിഡൻ്റ് ഡോ. കെ.കൃഷ്ണകുമാരി, മുൻ ഐ.എം.എ പ്രസിഡൻ്റ് ഡോ. ബൽറാം നമ്പ്യാർ, ഇന്ത്യൻ ഡൻ്റൽ അസ്സോസിയേഷൻ കോസ്റ്റൽ മലബാർ ഘടകം മുൻ പ്രസിഡൻ്റ് ഡോ. പി. സന്തോഷ് കുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.

ചടങ്ങിൽ സംസ്ഥാന തലത്തിൽ ഐ.എം.എ സംഘടിപ്പിച്ച ഷട്ടിൽ ബാഡ് മെൻ്റൻ മത്സരത്തിൽ സമ്മാനം കരസ്ഥമാക്കുകയും പങ്കാളിത്തം വഹിക്കുകയും ചെയ്ത ഐ.എം.എ മെമ്പർമാരായ ഡോ. നീരജ , ഡോ. ലയ ജോൺ, ഡോ. റോബിൻ, ഡോ. കണ്ണൻ, ഡോ. ഗോപി, ഡോ.മൊയ്തീൻ കുഞ്ഞി എന്നിവരെ ആദരിച്ചു
ഐ.എം.എ സെക്രട്ടറി ഡോ. ജോൺ കെ നന്ദി പ്രകാശിപ്പിച്ചു
കാഞ്ഞങ്ങാട് ഐ.എം.എ വനിതാ ഘടകം അവതരിപ്പിച്ച സംഘ നൃത്തവും മറ്റു കലാപരിപാടികളും സംഘടിപ്പിച്ചു.

Read Previous

അഡ്വ. എൻ. വിജയകുമാർ അന്തരിച്ചു

Read Next

ബളാലിൽ വീണ്ടും കാട്ടാനകളുടെ വിളയാട്ടം മാലോം ബന്തമല പ്രദേശം ഉഴുതു മറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73