The Times of North

Breaking News!

വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്

തെറാപ്പി സെന്ററിൽ ബലാത്സംഗം; കോൺഗ്രസ് നേതാവിന്റെ മകനായ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍

പയ്യന്നൂര്‍: ഫിസിയോതെറാപ്പി ചെയ്യാൻ എത്തിയ 20 കാരിയായ യുവതിയെ ക്ലിനിക്കിൽ വച്ച് ബലാത്സംഗത്തിന് ഇരയാക്കിയ വ്യാജ തെറാപ്പിസ്റ്റ് അറസ്റ്റിൽ. കെപിസിസി സെക്രട്ടറി എം നാരായണൻകുട്ടിയുടെ മകനും പയ്യന്നൂര്‍പയ്യന്നുർ പോലീസ് ക്വാട്ടേർസിന് സമീപത്തെ ശരത് നമ്പ്യാരെ (42) യാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ജീവൻ ജോർജ്ജ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം. ഫിസിയോ തെറാപ്പി ചെയ്യാന്‍ എത്തിയ പയ്യന്നൂരിന് സമീപത്തെ ഇരുപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ചികിത്സക്കിടെ മുറി അകത്തു നിന്ന് പൂട്ടിയതോടെ യുവതിക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല പുറത്തിറങ്ങിയ ഉടന്‍ യുവതി പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് രാത്രിയോടെ ശരത് നമ്പ്യാരെ കസ്റ്റഡിയിലെടുത്തിരുന്നു. പയ്യന്നൂരിലെ ഉന്നത കോൺഗ്രസ് നേതാവിൻ്റെ മകനായതിനാൽ ഇയാള്‍ക്കെതിരെ ചില പരാതികൾ നേരത്തെയും ഉയര്‍ന്നിരുന്നുവെങ്കിലും റോട്ടറി തുടങ്ങിയ സന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കുന്ന ഇയാൾ ഉന്നത സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Read Previous

തായിനേരി വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണം കവർച്ച ചെയ്തു

Read Next

നീലേശ്വരത്ത് വീണ്ടും ഫുട്ബോൾ മാമാങ്കം, കോസ്മോസ് സെവൻസ് ഡിസംബറിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73