കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ശാരീരികവും മാനസവുമായി പീഡിപ്പിച്ച ഭർത്താവിനും ബന്ധുക്കൾക്കെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു. ബാര മുല്ലച്ചേരി ആമ്പിലാടി മേക്കാട്ടിലത്തെ പി എം രശ്മി (26)യുടെ പരാതിയിൽ ഭർത്താവ് നീലേശ്വരം തട്ടാച്ചേരി പാഞ്ചജന്യത്തിൽ അരവിന്ദൻ അടുക്കത്താ യർ (32),പിതാവ് നാരായണൻ അടുക്കത്തായർ (68)അമ്മ കെ. എം ശ്യാമള (60) സഹോദരി അപർണ (29 ) എന്നിവർക്കെതിരെയാണ് കേസെടുത്തത്. 2020 ഒക്ടോബർ 31നാണ് രശ്മിയുടെയും അരവിന്ദന്റെയും വിവാഹം കഴിഞ്ഞത് തുടർന്നു ഭർതൃ വിട്ടിൽ താമസിക്കുമ്പോൾ സ്ത്രീധനമായി കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് നാലുപേരും ചേർന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു എന്നാണ് കേസ്.