നീലേശ്വരം:രാജാസ് ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് , സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ സി സി യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈ വിതരണ പരിപാലന പദ്ധതി ആരംഭിച്ചു. നീലേശ്വരം കൃഷിഭവന്റെ ” കർഷക സഭയും ഞാറ്റുവേല ചന്തയും – 2024″ എന്ന പദ്ധതിയുമായി ചേർന്നാണ് ഈ പരിപാടി സംഘടിപ്പിച്ചത്. നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി. വി. ശാന്ത കുട്ടികൾക്ക് തെങ്ങിൻ തൈ വിതരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ പി വിജീഷിന്റെ അദ്ധ്യക്ഷതയിൽ കൃഷി ഓഫീസർ കൃഷ്ണവേദിക മുഖ്യാതിഥിയായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ വി ഗൗരി,കൗൺസിലർ പി.വത്സല, പി. ടി. എ എക്സിക്യൂട്ടീവ് അംഗം കെ പി ബാബുരാജ്. എന്നിവർ ആശംസ അർപ്പിച്ചു. പ്രോഗ്രാം ഓഫീസർ എം. കെ വിനീത. സ്വാഗതവും സ്കൗട്ട് മാസ്റ്റർകെ. ടി ശ്രീജിഷ. നന്ദിയും പറഞ്ഞു.