The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

മാലോം പുഞ്ചയിൽ കാട്ടാനകൂട്ടം ഇരുചക്രവാഹനം എടുത്തെറിഞ്ഞു… കാർഷിക വിളകളും നശിപ്പിച്ചു..

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്തിലെ മാലോം വലിയ പുഞ്ചയിൽ ശനിയാഴ്ച രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം ഇരു ചക്ര വാഹനം എടുത്തെറിഞ്ഞു.
നിരവധി കർഷകരുടെ കാർഷിക വിളകൾക്കും ആനകൂട്ടം നാശനഷ്‌ടം വരുത്തി.വീടിനോട്‌ ചേർന്ന റോഡ് സൈഡിൽ പാർക്ക് ചെയ്‌ത വലിയപുഞ്ചയിലെ വരിക്കാമുട്ടിൽ ബിബിൻ സ്ക്കറിയയുടെ സ്‌കൂട്ടിയാണ് ആന ചുഴറ്റി എറിഞ്ഞത്.

ഞായറാഴ്ച രാവിലെ ആറുമണിയോടെ സ്‌കൂട്ടി എടുക്കാൻ വന്നപ്പോഴാണ് ബിബിൻ ആനയുടെ പരാക്രമം കണ്ട് നടുങ്ങിയത്. പാർക്ക് ചെയ്ത സ്ഥലത്തു നിന്നും സ്‌കൂട്ടി ചവിട്ടി മെതിച്ച് എടുത്ത് എറിഞ്ഞ നിലയിലാണ്.

സമീപത്തെ നരി വേലിൽ മേരിയുടെ വാഴ. കവുങ്ങ്. ചേരിയിൽ ജോളിയുടെ അഞ്ചോളം തെങ്ങ്. ബെന്നിയുടെ തെങ്ങ്. മാലോം റസാക്കിന്റെ തെങ്ങ്. മുതുകാട്ടിൽ കുട്ടിച്ചന്റെ തെങ്ങ്. തങ്കച്ചൻ ചേരിയിൽ. ഷാജി കളപ്പുര. ജോർജ്ജ് പാറക്കൂടിയിൽ എന്നിവരുടെ തെങ്ങ് കവുങ്ങ് വാഴ തുടങ്ങിയവരുടെ കാർഷിക വിളകളും ആനകൂട്ടം നശിപ്പിച്ചു.

വലിയ പുഞ്ചയിലെ അനിൽ വർമ്മയുടെ.കാർഷിക വിളകൾക്കും കാട്ടാനകൂട്ടം നാശം വരുത്തി. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം. സ്ഥിരം സമിതി അംഗം അലക്സ് നെടിയകാലയിൽ വെള്ളരിക്കുണ്ട് സി. ഐ. ഷിജു എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതി ഗതികൾ വിലയിരുത്തി.

സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ലക്ഷ്മണന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്..

Read Previous

ബാങ്കിൽ ലോൺ അടക്കാൻ പോയ വീട്ടമ്മ കാമുകന്റെ കൂടെ ഒളിച്ചോടി

Read Next

ബൈക്ക് അപകടത്തിൽ മരിച്ച ആലിൻകീഴിലെ കിഷോറിന്റെ സംസ്കാരം നാളെ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73